കൂടുതൽ ഇരകളുണ്ടോ? രോഗം മാറ്റാമെന്ന് വാഗ്ദാനം നൽകി 16-കാരിയെ പീഡിപ്പിച്ച മതപ്രഭാഷകനെതിരെ കൂടുതൽ അന്വേഷണത്തിന് പൊലീസ്
കൊല്ലം: 16 കാരിയെ പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്ളോഗറും മതപ്രഭാഷകനുമായ കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. ഓച്ചിറ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി മുഹമ്മദ് നിയാസ് ജൗഹരി സമാനമായ

കൊല്ലം: 16 കാരിയെ പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്ളോഗറും മതപ്രഭാഷകനുമായ കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. ഓച്ചിറ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി മുഹമ്മദ് നിയാസ് ജൗഹരി സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വ്ലോഗറായ ഇയാളുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.പ്രതി ഡയറക്ടറായി പ്രവർത്തിക്കുന്ന ഓച്ചിറ മേമനയിലെ 'അൽ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി' എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് പീഡനവിവരങ്ങളും തുടരന്വേഷണവും പുരോഗമിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മാസം ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന ഇയാൾ സ്ഥാപനത്തിന്റെ മറവിൽ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസിന് വിവര ലഭിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഓച്ചിറ ഭാഗത്ത് ഇയാൾ വൻതുക മുടക്കി ഭൂമി വാങ്ങുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.ഹബീബിയ്യ അക്കാദമിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടം വ്യക്തമാക്കുന്നതിനായി പ്രത്യേക അന്വേഷണം ആരംഭിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.