പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ആറ് ലക്ഷണങ്ങൾ അവഗണിക്കരുത്
പാൻക്രിയാറ്റിക് ക്യാൻസറിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുന്നതിന് എല്ലാ നവംബറിലും പാൻക്രിയാറ്റിക് ക്യാൻസർ അവബോധ മാസം ആചരിക്കുന്നു. നമുക്കെല്ലാവർക്കും ഒന്നിച്ച് സാധിക്കും എന്നതാണ് ഈ വർഷത്തെ പ്രമേയം. പാൻക്രിയാസിലെ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ഒരു മുഴ (ട്യൂമർ) രൂപപ്പെടുകയും ചെയ്യുമ്പോഴ

പാൻക്രിയാറ്റിക് ക്യാൻസറിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുന്നതിന് എല്ലാ നവംബറിലും പാൻക്രിയാറ്റിക് ക്യാൻസർ അവബോധ മാസം ആചരിക്കുന്നു. നമുക്കെല്ലാവർക്കും ഒന്നിച്ച് സാധിക്കും എന്നതാണ് ഈ വർഷത്തെ പ്രമേയം. പാൻക്രിയാസിലെ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ഒരു മുഴ (ട്യൂമർ) രൂപപ്പെടുകയും ചെയ്യുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടാകുന്നത്.ക്യാൻസർ ഏത് തരം കോശങ്ങളിൽ നിന്നാണോ ഉത്ഭവിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി, ഇതിനെ പ്രധാനമായും 'എക്സോക്രൈൻ പാൻക്രിയാറ്റിക് ക്യാൻസർ', 'പാൻക്രിയാറ്റിക് ന്യൂറോഎൻഡോക്രൈൻ ട്യൂമറുകൾ' എന്നിങ്ങനെ തരംതിരിക്കാം. ഇതിൽ എക്സോക്രൈൻ ക്യാൻസറുകളാണ് കൂടുതൽ സാധാരണയായി കണ്ടുവരുന്നത്.പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ നിസ്സാരമായി തോന്നാം. അല്ലെങ്കിൽ സാധാരണയായി കണ്ടുവരുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളവയാകാം. അതിനാൽ, രോഗം നേരത്തേ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. രോഗം തിരിച്ചറിയുമ്പോഴേക്കും അത് ഒരുപാട് പുരോഗമിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.പാൻക്രിയാറ്റിക് ക്യാൻസറിന്റെ ഏഴ് ലക്ഷണങ്ങൾഒന്ന്50 വയസ്സിനു ശേഷം വ്യക്തമായ കാരണമൊന്നുമില്ലാതെ പ്രമേഹം ഉണ്ടാകുന്നത്. ചിലപ്പോൾ പാൻക്രിയാസിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് പാൻക്രിയാസാണ്. പ്രകടമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനു മുൻപുതന്നെ, വളർന്നുവരുന്ന ഒരു മുഴ (ട്യൂമർ) ഇൻസുലിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തിയേക്കാം.രണ്ട്ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ഭക്ഷണക്രമത്തിലോ വ്യായാമ മുറകളിലോ ബോധപൂർവ്വം മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരം കുറയുന്നത് അവഗണിക്കാന്‌ പാടില്ലാത്ത ലക്ഷണമാണ്. പാൻക്രിയാറ്റിക് ക്യാൻസർ ശരീരത്തിന്റെ ദഹനപ്രക്രിയയെയും പോഷകങ്ങൾ ആഗിരണം ചെയ്യുന്ന രീതിയെയും ബാധിച്ചേക്കാം. ഇത് വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയുന്നതിലേക്ക് നയിച്ചേക്കാം.മൂന്ന്മലവിസർജ്ജന രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ, പ്രത്യേകിച്ച് മലം വിളറിയ നിറത്തിലോ, എണ്ണമയമുള്ളതോ അല്ലെങ്കിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതോ ആകുന്നത് ദഹനപ്രക്രിയയിലെ തകരാറുകളെ സൂചിപ്പിക്കാം. കൊഴുപ്പ് ദഹിപ്പിക്കാൻ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കുന്നത് പാൻക്രിയാസ് ആണ്. പാൻക്രിയാസിന്റെ പ്രവർത്തനത്തെ ബാധിക്കുമ്പോൾ, കൊഴുപ്പ് ശരിയായി ദഹിക്കാതെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോയേക്കാം. പലരും മാസങ്ങളോളം ഇതിനെ അവഗണിക്കാറുണ്ട്. എന്നാൽ ഇത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ ലക്ഷണമാകാം.നാല്മുതുകിന്റെ മധ്യഭാഗത്ത് അനുഭവപ്പെടുന്ന, തുടർച്ചയായതോ മന്ദമായതോ ആയ വേദന—പ്രത്യേകിച്ചും പരിക്കുകളൊന്നും സംഭവിക്കാത്ത സാഹചര്യത്തിൽ—ചിലപ്പോൾ പാൻക്രിയാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലമാകാം. ആമാശയത്തിന് പിന്നിലായി ആഴത്തിൽ സ്ഥിതി ചെയ്യുന്ന അവയവമാണ് പാൻക്രിയാസ്. മറ്റ് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുമ്പുതന്നെ ഇവിടെയുണ്ടാകുന്ന വേദന മുതുകിലേക്ക് വ്യാപിക്കാറുണ്ട്.അഞ്ച്മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരുന്ന ചർമ്മത്തിലോ കണ്ണുകളുടെ ഉണ്ടാകുന്ന മഞ്ഞനിറം മറ്റൊരു മുന്നറിയിപ്പ് ലക്ഷണമാകാം. പിത്തരസ നാളിയെ ഒരു മുഴ തടസ്സപ്പെടുത്തുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. പാൻക്രിയാസിന്റെ തലഭാഗത്ത് മുഴയുണ്ടെങ്കിൽ, രോഗനിർണയത്തിലേക്ക് നയിക്കുന്ന ആദ്യ ലക്ഷണമായി മഞ്ഞപ്പിത്തം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ പാൻക്രിയാസിന്റെ മധ്യഭാഗത്തോ വാലുപോലെയുള്ള അറ്റത്തോ ആണ് മുഴയെങ്കിൽ, മഞ്ഞപ്പിത്തം വളരെ കിവൈയേ കണ്ടുവരാറുള്ളൂവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.ആറ്പാൻക്രിയാസ് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പുതുതായി അനുഭവപ്പെടുന്ന ഓക്കാനം, പെട്ടെന്നുണ്ടാകുന്ന വിശപ്പില്ലായ്മ, അല്ലെങ്കിൽ മുൻപ് നന്നായി കഴിച്ചിരുന്ന ഭക്ഷണങ്ങളോട് പെട്ടെന്നുണ്ടാകുന്ന വിരക്തി എന്നിവ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളാകാം; പ്രത്യേകിച്ച്, വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ഈ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ.