ടൈപ്പ് 2 പ്രമേഹത്തിന്റെ എട്ട് ലക്ഷണങ്ങൾ
ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാനോ അല്ലെങ്കിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനോ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ടൈപ്പ് 2 പ്രമേഹം. ഇതിൻ്റെ ഫലമായി, ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി പഞ്ചസാര (ഗ്ലൂക്കോസ്) കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പകരം രക്തത്തിൽ അടിഞ്ഞുകൂടുന്നു. പ്രമേഹബാധിതര

ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാനോ അല്ലെങ്കിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനോ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ടൈപ്പ് 2 പ്രമേഹം. ഇതിൻ്റെ ഫലമായി, ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി പഞ്ചസാര (ഗ്ലൂക്കോസ്) കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പകരം രക്തത്തിൽ അടിഞ്ഞുകൂടുന്നു. പ്രമേഹബാധിതരായവരിൽ 90 ശതമാനത്തിലധികവും ടൈപ്പ് 2 പ്രമേഹം ഉള്ളവരാണ്.ഇൻസുലിൻ പ്രതിരോധം ആണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണമാകുന്നത്. ഒരു വ്യക്തിയുടെ ശരീരം ഇൻസുലിനോട് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിക്കാതാകുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും കാലക്രമേണ അത് ടൈപ്പ് 2 പ്രമേഹമായി മാറുകയും ചെയ്യുന്നു.ഒരു വ്യക്തിക്ക് പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ രോഗാവസ്ഥകളോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളെയാണ് 'റിസ്ക് ഫാക്ടറുകൾ' (risk factors) എന്ന് വിളിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യമെടുത്താൽ, ഈ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പാരമ്പര്യം എന്നിവയെല്ലാം അപകടഘടകങ്ങളാണ്.ശരീരഭാരം കുറയ്ക്കൽ, ഭക്ഷണ നിയന്ത്രണം, പതിവ് വ്യായാമങ്ങൾ എന്നിവയിലൂടെയാണ് ടൈപ്പ് 2 ചികിത്സ ആരംഭിക്കുന്നത്. പാൻക്രിയാസിൽ നിന്ന് ഇൻസുലിൻ പുറത്തുവിടുന്നതിനെ ഉത്തേജിപ്പിക്കുന്ന ഒരു കൂട്ടം മരുന്നുകളാണ് സൾഫോണിലൂറിയകൾ. മെറ്റ്ഫോർമിൻ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും കരളിൽ ഗ്ലൂക്കോസിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.ടെെപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾദാഹം കൂടുകഅമിതമായി മൂത്രമൊഴിക്കാൻ തോന്നുകക്ഷീണംഭാരം കുറയൽമങ്ങിയ കാഴ്ചജനനേന്ദ്രിയത്തിലെ ചൊറിച്ചിൽ അല്ലെങ്കിൽ പതിവ് യുടിഐ ലക്ഷണങ്ങൾമുറിവുകൾ ഉണങ്ങുന്നത് മന്ദഗതിയിലാകുകഅമിത വിശപ്പ്ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയാണെങ്കിൽ ടൈപ്പ് 2 പ്രമേഹം ഒരു പരിധിവരെ തടയാവുന്നതാണ്. സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ടൈപ്പ് 2 പ്രമേഹം തടയുന്നതിനുള്ള മറ്റ് ചില മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:ആരോഗ്യകരമായ ഭാരം നിലനിർത്തുകരക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകസമീകൃതാഹാരം ശീലമാക്കുകപുകവലി ഉപേക്ഷിക്കുകമദ്യപാനം പരിമിതപ്പെടുത്തുകസംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക