പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി യൂണിയൻ കോപ് ശാഖകൾ
യൂണിയൻ കോപ് ശാഖകളിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ വിതരണക്കാരിൽ നിന്നും 29 ടൺ വിഭവങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് യൂണിയൻ കോപ് അറിയിച്ചു.യു.എ.ഇയിൽ 10 ഫാമുകളിൽ നിന്നും 21 വിദേശരാജ്യങ്ങളിൽ നിന്നുമാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. ഉൽപ്പന്നങ്ങളുടെ ലഭ്യത, വൈവിധ്യം, വ

യൂണിയൻ കോപ് ശാഖകളിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ വിതരണക്കാരിൽ നിന്നും 29 ടൺ വിഭവങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് യൂണിയൻ കോപ് അറിയിച്ചു.യു.എ.ഇയിൽ 10 ഫാമുകളിൽ നിന്നും 21 വിദേശരാജ്യങ്ങളിൽ നിന്നുമാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. ഉൽപ്പന്നങ്ങളുടെ ലഭ്യത, വൈവിധ്യം, വർഷം മുഴുവൻ താങ്ങാവുന്ന വില എന്നിവ ഉറപ്പാക്കുന്ന പദ്ധതികളാണ് തങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് യൂണിയൻ കോപ് പറഞ്ഞു.യൂണിയൻ കോപ് ശാഖകളിലെ പഴം, പച്ചക്കറി വിഭാഗം കൂടുതൽ വിപുലീകരിക്കുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായി അദ്ദേഹം പറഞ്ഞു.
Read the complete story at Asianet News Malayalam