ഓഹരി വിപണിയില് ദീപാവലി; നിക്ഷേപകര്ക്ക് ലഭിച്ചത് 5.9 ലക്ഷം കോടി, നേട്ടത്തിന് പിന്നിലെന്ത്?
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്‌സ് എത്തി.വ്യാപാരത്തിനിട

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്‌സ് എത്തി.വ്യാപാരത്തിനിടെ എന്‍.എസ്.ഇ 278 പോയിന്റ് ഉയര്‍ന്ന് 23,330.70 വരെയെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ മുന്നേറ്റമില്ലാതിരുന്ന മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും ഇന്നത്തെ റാലിയില്‍ പങ്കുചേര്‍ന്നു ഫാര്‍മ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് . മെറ്റല്‍ സൂചികയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്; 1.5 ശതമാനം. എഫ്.എം.സി.ജി, പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി സൂചികകളും ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.വിപണിയിലെ ഈ മുന്നേറ്റത്തോടെ നിക്ഷേപകരുടെ സമ്പത്തില്‍ 5.9 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം വെള്ളിയാഴ്ചത്തെ 474.37 ലക്ഷം കോടി രൂപയില്‍നിന്ന് 489.30 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.വിപണിയുടെ കുതിപ്പിന് പിന്നിലെ 6 കാരണങ്ങള്‍റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കരുത്ത്വിപണി മുന്നേറ്റത്തില്‍ ഏറ്റവും നിര്‍ണായകമായത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളിലെ കുതിപ്പാണ്. പ്രതീക്ഷിച്ചതിലും മികച്ച രണ്ടാംപാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതോടെ റിലയന്‍സിന്റെ ഓഹരി വിലയില്‍ ഏകദേശം ഏഴു ശതമാനത്തിന്റെ വര്‍ധനവുണ്ടായി.ക്രൂഡ് ഓയില്‍ വിലഅന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിക്ക് അനുകൂലമായി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവിലയെ താഴേക്ക് സ്വാധീനിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്‌സ് വില വീണ്ടും മൂന്നു ശതമാനം ഇടിഞ്ഞ് ബാരലിന് 110 ഡോളറിന് താഴെയെത്തി.എ.ഐ ഓഹരികളിലെ ആവേശം കുറയുന്നുഎ.ഐ മേഖലയിലെ ഓഹരികളോടുള്ള അമിത ആവേശം കുറയുന്നതും ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി മാറുന്നുണ്ട്.എ.ഐ വ്യാപാരത്തിന്റെ മറുവശത്ത് നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള വിപണിയായാണ് ഇന്ത്യയെ പലപ്പോഴും വിലയിരുത്തുന്നത്. ആഗോളതലത്തില്‍ ടെക്‌നോളജി ഓഹരികളിലെ ആവേശം കുറയുന്നതോടെ പരമ്പരാഗത ഐ.ടി സേവന കമ്പനികളുടെ ഓഹരികളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ തിരിയുകയാണ്.വിദേശ നിക്ഷേപകര്‍ വരുന്നുആഴ്ചകളായി തുടര്‍ന്ന വില്‍പനയ്ക്കുശേഷം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ വാങ്ങല്‍ നടത്തുന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.കഴിഞ്ഞ ആഴ്ച 6,300 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്.കമ്പനികളുടെ സാമ്പത്തിക ഫലങ്ങള്‍സെപ്റ്റംബര്‍ പാദത്തിലെ കമ്പനികളുടെ സാമ്പത്തിക ഫലങ്ങളും വിപണിക്ക് പിന്തുണയാകുന്നുണ്ട്. ചെലവുകള്‍ വര്‍ധിച്ചതിന്റെ സമ്മര്‍ദം ഉണ്ടായിരുന്നെങ്കിലും മൊത്തത്തില്‍ മികച്ച ഫലങ്ങളാണ് കമ്പനികള്‍ പുറത്തുവിടുന്നത്.