ഇനി ജൂനിയറിന്റെ ടൈം! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ പോർച്ചുഗല് ടീമില്
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗൽ ടീമില്‍. പോ‍ര്‍ച്ചുഗലിന്റെ അണ്ടർ 17 ടീമിലേക്കാണ് താരത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.നേരത്തെ പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 വിഭാഗങ്ങളില്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിച്ചിട്ടുണ്ട്. 2025 മേയിൽ ദേശീയ ടീമിൽ

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗൽ ടീമില്‍. പോ‍ര്‍ച്ചുഗലിന്റെ അണ്ടർ 17 ടീമിലേക്കാണ് താരത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.നേരത്തെ പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 വിഭാഗങ്ങളില്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിച്ചിട്ടുണ്ട്. 2025 മേയിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരം, ഈ രണ്ട് വിഭാഗങ്ങളിലുമായി ഇതുവരെ 13 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്. റൊണാള്‍ഡോ ഭാഗമായ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ യൂത്ത് ടീമിനായാണ് താരം നിലവില്‍ കളിക്കുന്നത്.യൂറോപ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ നവംബർ 11ന് അൻഡോറയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. നവംബർ 14ന് ബൾഗേറിയയെയും നവംബർ 17ന് സെർബിയയെയും നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയും.ഫുട്ബോളിലെ മകന്റെ ഭാവിയെക്കുറിച്ച് റൊണാള്‍ഡോ തന്നെ നേരത്തെ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മികച്ച കളിക്കാരനാകാനുള്ള കഴിവ് മാത്രം പോര അതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണെന്നാണ് റൊണാൾഡോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മകന്റെ ചില ശീലങ്ങളെക്കുറിച്ചുള്ള എതിർപ്പും റൊണാള്‍ഡോ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.അവൻ ഒരു മികച്ച കളിക്കാരനാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും നിലവില്‍ അവൻ ആ നിലയിലേക്ക് എത്തിയിട്ടില്ലെന്നുമായിരുന്നു റോണാള്‍ഡോ അഭിമുഖത്തില്ർ പറഞ്ഞത്. "അവന് വേഗതയുണ്ട്, മികച്ച രീതിയിൽ ഡ്രിബിൾ ചെയ്യാനും കഴിയും. പക്ഷേ അതുമാത്രം പോരാ. കഠിനാധ്വാനവും ആവശ്യമാണ്. ഫുട്ബോൾ താരമാകാൻ ഞാൻ അവനെ നിർബന്ധിക്കില്ല. എന്തായാലും മികച്ച നിലയിലെത്തണമെന്നാണ് എന്റെ ആഗ്രഹം," റൊണാൾഡോ കൂട്ടിച്ചേർത്തു.