ഇന്ത്യയില് റെക്കോര്ഡ് വരുമാനവുമായി ആപ്പിള്; ഐഫോണ് 17 വില്പനയില് മുന്നില്
ഇന്ത്യന്‍ വിപണിയില്‍ റെക്കോര്‍ഡ് വരുമാനം നേടി ആപ്പിള്‍. 2026 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഐഫോണ്‍, മാക്, സര്‍വീസസ് വിഭാഗങ്ങളിലെല്ലാം മികച്ച വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ആപ്പിളിന്റെ ആഗോള ബിസിനസില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നതിന്റെ

ഇന്ത്യന്‍ വിപണിയില്‍ റെക്കോര്‍ഡ് വരുമാനം നേടി ആപ്പിള്‍. 2026 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഐഫോണ്‍, മാക്, സര്‍വീസസ് വിഭാഗങ്ങളിലെല്ലാം മികച്ച വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ആപ്പിളിന്റെ ആഗോള ബിസിനസില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നതിന്റെ സൂചനയായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.ആഗോളതലത്തില്‍ ഐഫോണ്‍ പഴയ മോഡലുകളില്‍നിന്ന് പുതിയ മോഡലുകളിലേക്ക് മാറിയ ഉപഭോക്താക്കളുടെ എണ്ണത്തിലും കമ്പനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.ഈ നേട്ടം രേഖപ്പെടുത്തിയ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ആഗോളതലത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ പുതിയ ഐഫോണുകളിലേക്ക് മാറിയ വര്‍ഷമായിരുന്നു ഇതെന്നും ആപ്പിള്‍ വ്യക്തമാക്കി.ആപ്പിള്‍ സിഇഒ ജോണ്‍ ടെര്‍നസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.സെപ്റ്റംബര്‍ പാദത്തില്‍ ഐഫോണ്‍ വില്‍പ്പനയിലൂടെ ആപ്പിളിന് ആഗോളതലത്തില്‍ 57.6 ബില്യന്‍ ഡോളര്‍ വരുമാനം ലഭിച്ചു. മുന്‍വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വര്‍ധന. ഉല്‍പന്നങ്ങളുടെ ലഭ്യതയിലുണ്ടായ നിയന്ത്രണങ്ങളും വിദേശനാണ്യ വിനിമയ നിരക്കിലെ പ്രതികൂല മാറ്റങ്ങളും ഉണ്ടായിട്ടും ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യയില്‍ ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ഉപഭോക്താക്കളുടെ പ്രീമിയം ഉല്‍പന്നങ്ങളോടുള്ള താല്‍പര്യമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. തവണ വ്യവസ്ഥകളിലുള്ള പണമടയ്ക്കല്‍ സൗകര്യങ്ങള്‍, പഴയ ഫോണുകള്‍ കൈമാറി പുതിയവ വാങ്ങുന്ന പ്രവണത,, വിതരണ ശൃംഖലയുടെ വിപുലീകരണം, പ്രാദേശിക ഉല്‍പാദനം എന്നിവ വില്‍പന വര്‍ധിക്കാന്‍ കാരണമാണ്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഐഫോണ്‍ 17കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഐഫോണ്‍ 17 ആണ്. മാക്ബുക്ക് നിയോയും റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. ആപ്പിള്‍ ഫോണുകളുടെ ശരാശരി വില്‍പ്പന വില 1,000 ഡോളര്‍ കടന്നു. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി വില്‍പ്പന വിലയാണിത്.