വീട്ടില് അതിക്രമിച്ച് കയറി മധ്യവയസ്കന്റെ മൂക്കും വാരിയെല്ലും അടിച്ചുതകര്ത്തു, യുവാവിനെ റിമാന്റ് ചെയ്ത് കോടതി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മധ്യവയസ്‌കനെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി ശ്രീജിത്തി(46) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് മെഡിക്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മധ്യവയസ്‌കനെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി ശ്രീജിത്തി(46) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് മെഡിക്കല്‍ കോളേജ് സ്വദേശിയായ അനീഷ് കുമാറും കുടുംബവും താമസിക്കുന്ന മെഡിക്കല്‍ കോളേജ് ഹൗസിംഗ് ബോര്‍ഡ് ഉന്നതിയിലെ കള്ളിവളപ്പില്‍ പുത്തന്‍വീട്ടിലേക്ക് ശ്രീജിത്ത് എത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ അനീഷ് കുമാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.അനീഷിന്‍റെ മൂക്കിന്‍റെ പാലം തകരുകയും വാരിയെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് അനീഷ് കുമാറിന്‍റെ മകന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാളാണ്ടിത്താഴം വെച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ പൊതുസ്ഥലത്ത് വെച്ച് മദ്യപാനം നടത്തിയതിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.