വളരെ ഹെൽത്തിയും രുചികരവുമായ ഗ്രീൻ എഗ്ഗ് തയ്യാറാക്കിയാലോ?
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.വളരെ ഹെൽത്തിയും രുചികരവുമായ ഗ്രീൻ എഗ്ഗ് തയ്യാറാക്കിയാലോ?വേണ്ട ചേരുവകൾ1.മുട്ട 4 എണ്ണം2.മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ3.ഇഞ്ചി ഒരു ചെറിയ കഷ്ണംവെളുത്തുള്ളി 4 അല്ലിമല്ലിയില ചെറുതായി അരിഞ്ഞത് ഒന്നര ടേബിൾ സ്പൂൺപുതിനയില ഒന്നര ടേബിൾ സ്പൂൺപച്ചമുളക് രണ്ട് എണ്ണംകറിവേപ്പില ഒരു കതിർപ്പ്ഉപ്പ് ആവശ്യത്തിന്4.എണ്ണ ഒരു ടീ സ്പൂൺതയ്യാറാക്കുന്ന വിധംമുട്ട പുഴുങ്ങി രണ്ടായി മുറിച്ചെടുക്കുക. രണ്ടും, മൂന്നും ചേരുവകൾ അരച്ചെടുത്ത് മുട്ടയിൽ പുരട്ടുക. ഫ്രൈ പാനിൽ ഒരു ടീ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അരപ്പ് പുരട്ടിയ മുട്ട തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക.