കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; 'സറാഫസ്' ചിത്രീകരണം ആരംഭിച്ചു
കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രം 'സറാഫസി'ന്‍റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അജ്മൽ ആർ തിരക്കഥയെഴ

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രം 'സറാഫസി'ന്‍റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. മലയോര ഗ്രാമത്തിൽ ജീവിക്കുന്ന ആംഗ്ലോ ഇന്ത്യൻ സ്ത്രീയായ സറാഫസിന്റെയും മകൻ ജോയ്സിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതമാണ് ചിത്രം പറയുന്നത്. ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഇംഗ്ലീഷ് ആക്ഷൻ ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.ജഗദീഷ്, ജോൺ വിജയ്, ശ്രീകാന്ത് മുരളി, മധുപാൽ, ജോർജ്ജ് മര്യൻ, പ്രവീണ, നന്ദു പൊതുവാൾ, ഷൈനി വിജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. അനുകുട്ടൻ ഏറ്റുമാനൂരാണ് പ്രൊജക്റ്റ് ഡിസൈനർ. ഗൗതം വിൻസെന്റാണ് സംഗീതസംവിധാനം. മുത്തുവും ശ്രീലക്ഷ്മി എസുമാണ് ഗാനരചയിതാക്കൾ. ശ്യാം തുറവൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ മേക്കപ്പ് റഹീം കൊടുങ്ങല്ലൂരും കലാസംവിധാനം അസീസ് കരുവാരക്കുണ്ടും നിർവ്വഹിക്കുന്നു. ബബിഷയാണ് വസ്ത്രാലങ്കാരം. നന്ദു പൊതുവാൾ പ്രൊഡക്ഷൻ കൺട്രോളറായും രാജേഷ് കുമാർ കെ ജി ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.മാഫിയ ശശിയും ഫീനിക്സ് പ്രഭുവുമാണ് സംഘട്ടന സംവിധായകർ. കമലാക്ഷൻ പയ്യന്നൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്. ശിവപ്രസാദും ടൈറ്റസ് ജോണുമാണ് പ്രൊഡക്ഷൻ മാനേജർമാർ. അനിൽ വന്ദനയും വിഷ്ണു ആർ ഗോവിന്ദും സ്റ്റിൽസ് നിർവ്വഹിക്കുന്നു. ക്രിയേറ്റീവ് മങ്കിയാണ് ഡിസൈൻസ്. എ എസ് ദിനേശും സതീഷ് എരിയാളത്തും പിആർഒമാരായും അഖിൽ ജോസഫ് ഡിജിറ്റൽ പിആർഒ ആയും ഒപ്ര ഡിജിറ്റൽ മാർക്കറ്റിംഗും കൈകാര്യം ചെയ്യുന്നു.