ജോ റൂട്ടിന്റെ നേട്ടങ്ങളെ പ്രശംസിച്ച് സച്ചിന്; കൂടെ ഏകദിന ഘടനയില് മാറ്റം വരുത്തണമെന്ന നിര്ദ്ദേശവും
മുംബൈ: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വിക്കറ്റ് വേട്ടയും റണ്‍വേട്ടയും തിരുത്തിയെഴുതാന്‍ ശേഷിയുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. 2012ല്‍ അരങ്ങേറ്റം കുറിച്ച കാലം മുതല്‍ക്കേ ജോ റൂട്ടി

മുംബൈ: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വിക്കറ്റ് വേട്ടയും റണ്‍വേട്ടയും തിരുത്തിയെഴുതാന്‍ ശേഷിയുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. 2012ല്‍ അരങ്ങേറ്റം കുറിച്ച കാലം മുതല്‍ക്കേ ജോ റൂട്ടിന്റെ മികവ് ശ്രദ്ധിച്ചിരുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി.സച്ചിന്റെ വാക്കുകള്‍... ''ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ റൂട്ട് ഒരു വലിയ താരമായി വളരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ് മികവിനെ ഞാന്‍ ഉയര്‍ന്ന രീതിയിലാണ് വിലയിരുത്തിയിട്ടുള്ളത്.'' 2012 ഡിസംബറില്‍ നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റിലായിരുന്നു റൂട്ടിന്റെ അരങ്ങേറ്റം. സച്ചിനും ആ മത്സരത്തില്‍ കളിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 20 റണ്‍സും നേടി റൂട്ട് അന്നേ ശ്രദ്ധ നേടിയിരുന്നു.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ജോ റൂട്ട്. 169 മത്സരങ്ങളില്‍ നിന്നും 309 ഇന്നിങ്‌സുകളിലുമായി 14,278 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 15,921 റണ്‍സ് നേടി ഒന്നാമതുള്ള സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ റൂട്ടിന് ഇനി 1,643 റണ്‍സ് കൂടി മാത്രം മതി. ഇന്ത്യന്‍ താരങ്ങളല്ലാത്തവരില്‍ തന്റെ പ്രിയപ്പെട്ട ബാറ്റര്‍മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ജോ റൂട്ട്, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകളാണ് സച്ചിന്‍ എടുത്തുപറഞ്ഞത്.ഏകദിന ക്രിക്കറ്റ് കൂടുതല്‍ ആവേശകരമാക്കാന്‍ 50 ഓവര്‍ മത്സരങ്ങളെ 25 ഓവറുകള്‍ വീതമുള്ള രണ്ട് ഇന്നിങ്‌സുകളായി തിരിക്കണമെന്ന തന്റെ പഴയ നിര്‍ദ്ദേശം സച്ചിന്‍ വീണ്ടും ആവര്‍ത്തിച്ചു. ''എന്റെ നിര്‍ദ്ദേശം വളരെ ലളിതമാണ്. 50 ഓവര്‍ മത്സരത്തെ 25 ഓവര്‍ വീതമുള്ള രണ്ട് ഇന്നിങ്‌സുകളായി വിഭജിക്കുക. എന്നാല്‍ 50 ഓവറിലുമായി ആകെ 10 വിക്കറ്റുകള്‍ മാത്രം നല്‍കുക. മത്സരത്തിലുടനീളം ഒരൊറ്റ പന്ത് മാത്രം ഉപയോഗിക്കുക. ഇത് ബാറ്റും ബോളും തമ്മിലുള്ള പോരാട്ടം നിലനിര്‍ത്താനും, മഞ്ഞു വീഴ്ചയുള്ള സാഹചര്യങ്ങളില്‍ ഇരു ടീമുകള്‍ക്കും ഒരുപോലെ ബാറ്റിങ്ങിനും ബൗളിങ്ങിനും അവസരം നല്‍കാനും സഹായിക്കും.'' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.