ക്രൂഡ് ഓയില് വില ഇടിഞ്ഞു, വിദേശ നിക്ഷേപകര് തിരിച്ചെത്തി; കുതിച്ചുയര്ന്ന് സെന്സെക്സും നിഫ്റ്റിയും
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതും വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങിയതും ആഗോള സംഘര്‍ഷങ്ങള്‍ അയയുമെന്ന പ്രതീക്ഷയും ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് ഏകദേശം 1,400

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതും വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങിയതും ആഗോള സംഘര്‍ഷങ്ങള്‍ അയയുമെന്ന പ്രതീക്ഷയും ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് ഏകദേശം 1,400 പോയിന്റ് കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വിപണിയെ സമ്മര്‍ദത്തിലാക്കിയിരുന്ന പ്രധാന ആശങ്കകള്‍ക്ക് അയവ് വരുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്.ബാരലിന് 100 ഡോളറിന് മുകളിലേക്ക് കയറിയിരുന്ന ക്രൂഡ് ഓയില്‍ വില താഴ്ന്നു. തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിച്ചിരുന്ന വിദേശ നിക്ഷേപക സ്ഥാപന നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങാന്‍ തുടങ്ങി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം വ്യാപാരയുദ്ധം, ഇറാനുമായുള്ള സംഘര്‍ഷം എന്നീ വിഷയങ്ങളില്‍ യുഎസിന്റെ സമീപനത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷയും ഉയര്‍ത്തിയിട്ടുണ്ട്.ക്രൂഡ് ഓയില്‍ വിലയിടിവ് ഇന്ത്യയ്ക്ക് ആശ്വാസംഇന്ത്യന്‍ വിപണിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അനുകൂല ഘടകം ആഗോള ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള ഇടിവാണ്. ബ്രെന്റ് ക്രൂഡ് വില 1.09 ശതമാനം കുറഞ്ഞ് ബാരലിന് 93.59 ഡോളറിലെത്തി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് ക്രൂഡ് വില താഴാന്‍ കാരണമായ ഘടകങ്ങളിലൊന്ന്. യുഎസ്-ഇറാന്‍ സംഘര്‍ഷം ശക്തമായപ്പോള്‍ എണ്ണ വിതരണത്തില്‍ തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതോടെ ക്രൂഡ് വിലയും ഉയര്‍ന്നു. ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഇത് വലിയ ആശങ്കയായിരുന്നു.വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരികളിലേക്ക്വിപണിക്ക് കരുത്താകുന്ന രണ്ടാമത്തെ പ്രധാന ഘടകം വിദേശ സ്ഥാപന നിക്ഷേപകരുടെ തിരിച്ചുവരവാണ്. ദീര്‍ഘകാലം ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്ന വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ഏതാനും വ്യാപാര സെഷനുകളില്‍ വീണ്ടും ഓഹരികള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് വിപണിക്ക് പിന്തുണ നല്‍കുന്നു. കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ക്യാഷ് മാര്‍ക്കറ്റില്‍ 20,834 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.സംഭവിച്ചതെന്ത്?അമേരിക്കയിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയാണ് ലോകമെങ്ങും വിപണികള്‍ക്ക് ആശ്വാസമായത്. സെനറ്റിലും പ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ ഇറാനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ബന്ധിതനാകുമെന്ന പ്രതീക്ഷയിലാണ് വിപണികള്‍.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ട്രംപിന്‍റെ പ്രഖ്യാപനങ്ങളും നടപടികളും ആഗോള വിപണികളെ പലതവണ തകിടം മറിച്ചിട്ടുണ്ട്. ഇറാന്‍ യുദ്ധം മുതല്‍ ഇറക്കുമതി തീരുവ വര്‍ദ്ധനവ് വരെ ലോക സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ പരിക്ക് ചെറുതായിരുന്നില്ല. ഇറാന്‍ യുദ്ധം ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ത്തി. ഡോളര്‍ ശക്തമായതോടെ ഇന്ത്യയടക്കം പല രാജ്യങ്ങളുടേയും കറന്‍സികള്‍ ദുര്‍ബലമായി. ഇറക്കുമതി തീരുവ ഉയര്‍ത്തിയത് നിരവധി രാജ്യങ്ങളുടെ കയറ്റുമതി വരുമാനത്തെ ഗുരുതരമായി ബാധിച്ചു. നിരവധി കമ്പനികളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. ട്രംപിന്‍റെ നയങ്ങള്‍ ഓഹരി വിപണികളിലും വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.തെരഞ്ഞെടുപ്പ് പരാജയത്തോടെ ട്രംപ് നിലപാടുകള്‍ മയപ്പെടുത്താന്‍ നിര്‍ബന്ധിതനാകുമെന്ന പ്രതീക്ഷയിലാണ് വിപണി. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത് ട്രംപിനെ ദുര്‍ബലനാക്കും. ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിപണികളുടെ പ്രതീക്ഷ.സെനറ്റിലും ജനപ്രതിനിധി സഭയിലും പിന്തുണ കുറഞ്ഞ സാഹചര്യത്തില്‍ ഇറക്കുമതി തീരുവയുടെ കാര്യത്തിലും പുനപരിശോധന വന്നേക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.