8 ആഡംബര കാറുകൾ, 9.6 കോടിയുടെ സ്വർണം, ബിഎൽഎം സാമ്പത്തിക തിരിമറി കേസിൽ 103 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു
കൊച്ചി: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എമ്മിന്‍റെ 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇ ഡി. ശതകോടികളുടെ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇ ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബി എൽ എം സ്ഥാപക ചെയർമാൻ പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്,

കൊച്ചി: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എമ്മിന്‍റെ 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇ ഡി. ശതകോടികളുടെ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇ ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബി എൽ എം സ്ഥാപക ചെയർമാൻ പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നീ സ്ഥലങ്ങളിലെ 12 ഇടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഗുരുതര തട്ടിപ്പ് കണ്ടെത്തിയെന്നാണ് ഇ ഡി പറയുന്നത്. ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാർ വകമാറ്റി എന്നടക്കം കണ്ടെത്തിയതായി ഇ ഡി വ്യക്തമാക്കി.ഇ ഡിയുടെ കണ്ടെത്തലുകൾബി എൽ എമ്മുമായി ബന്ധപ്പെട്ട പണം കൈകാര്യം ചെയ്യാനായി പ്രേംകുമാറും കൂട്ടാളികളും 320 ബാങ്ക് അക്കൌണ്ടുകൾ ഉപയോഗിച്ചു. ബി എൽ എമ്മിന്‍റെ ആസ്തികൾ പണയം വച്ചും നിക്ഷേപത്തുക വകമാറ്റിയും വ്യക്തിഗതനേട്ടങ്ങൾ ആർജിച്ചതിനൊപ്പം, കുടുംബാംഗങ്ങളുടെ പേരിൽ വൻതോതിൽ ഭൂമിയും മറ്റും വാങ്ങിക്കൂട്ടുകയും ചെയ്തു. നൂറ് കണക്കിന് കോടി രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക നിഗമനം എന്നും കള്ളപ്പണനിയമ പ്രകാരം കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ തട്ടിപ്പിന്‍റെ വ്യാപ്തി മനസ്സിലാകൂ എന്നും ഇ ഡി വ്യക്തമാക്കി. ബി എൽ എമ്മിന്‍റെ എല്ലാ പ്രവർത്തനങ്ങളും പ്രേംകുമാർ നേരിട്ടാണ് നിയന്ത്രിക്കുന്നതെന്ന് റെയ്ഡിൽ ബോധ്യപ്പെട്ടു. പോർഷെ, റോൾസ് റോയ്സ്, വെൽഫയർ ഉൾപ്പെടെ 8 ആഡംബര കാറുകളും 9.6 കോടി രൂപയടെ സ്വർണാഭരണങ്ങളും അടക്കം 103 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയതെന്നും ഇ ഡി അറിയിച്ചു. പ്രേംകുമാറിന് നോട്ടീസ് നൽകി ചോദ്യംചെയ്യൽ അടക്കം നടപടികളിലേക്ക് ഇ ഡി വൈകാതെ കടക്കാനാണ് സാധ്യതആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക