നാല് വയസ്സുകാരൻ വാങ്ങിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ
ആലപ്പുഴ: കടയിൽ നിന്ന് നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തി. വലിയകലവൂർ പന്നിശ്ശേരി സ്വദേശി മകനായി വാങ്ങിയ മിഠായിയിലാണ് സ്റ്റീൽ ബോൾ ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ വലിയകലവൂരിന് സമീപത്തെ കടയിൽനിന്നാണ് കുട്ടിക്ക് മിഠായി വാങ്ങിനൽകിയത്. മ

ആലപ്പുഴ: കടയിൽ നിന്ന് നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തി. വലിയകലവൂർ പന്നിശ്ശേരി സ്വദേശി മകനായി വാങ്ങിയ മിഠായിയിലാണ് സ്റ്റീൽ ബോൾ ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ വലിയകലവൂരിന് സമീപത്തെ കടയിൽനിന്നാണ് കുട്ടിക്ക് മിഠായി വാങ്ങിനൽകിയത്. മിഠായി കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇവർ ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പറിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മിഠായിയുടെ സാമ്പിൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ മിഠായി വാങ്ങിയ കടയിലുമെത്തി കമ്പനിയുടെ മറ്റ് മിഠായികളും വിതരണക്കാരുടെ വിവരങ്ങളും പരിശോധിച്ചു. ടമധ്യപ്രദേശ് ആസ്ഥാനമായ മില്ലൻ കമ്പനിയുടെ കോലുമിഠായിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്. വിപണിയിലുള്ള കൂടുതൽ മിഠായികളിൽ സമാനമായ വസ്തുക്കൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്നും ഇവർ അറിയിച്ചു.