ഇംഗ്ലണ്ടിന്റെ മധ്യനിര ബെല്ലിംഗ്ഹാം കുടുംബയൂണിറ്റായി മാറും! പാല്മറും ഫോഡനും ഇല്ലാത്ത ടീമില് ഫുള്ഹാമിന്റെ അറ്റാക്കിംഗ് മിഡ്ഫീല്ഡര് ഇടം പിടിച്ചു
ലണ്ടന്‍: സൂപ്പര്‍താരം ജൂഡ്‌ ബെല്ലിംഗ്‌ഹാമിന്റെ സഹോദരന്‍ ജോബ്‌ ബെല്ലിംഗ്‌ഹാം ഇംഗ്ലണ്ട്‌ ദേശീയ ടീമില്‍. യുവേഫ നേഷന്‍സ്‌ ലീഗില്‍ ക്രൊയേഷ്യ, സ്‌പെയിന്‍ ടീമുകളെ നേരിടുന്ന ഇംഗ്ലണ്ട്‌ ടീമിലേക്കാണ്‌ ജോബ്‌ ബെല്ലിംഗ്‌ഹാമിന്&zw

ലണ്ടന്‍: സൂപ്പര്‍താരം ജൂഡ്‌ ബെല്ലിംഗ്‌ഹാമിന്റെ സഹോദരന്‍ ജോബ്‌ ബെല്ലിംഗ്‌ഹാം ഇംഗ്ലണ്ട്‌ ദേശീയ ടീമില്‍. യുവേഫ നേഷന്‍സ്‌ ലീഗില്‍ ക്രൊയേഷ്യ, സ്‌പെയിന്‍ ടീമുകളെ നേരിടുന്ന ഇംഗ്ലണ്ട്‌ ടീമിലേക്കാണ്‌ ജോബ്‌ ബെല്ലിംഗ്‌ഹാമിന്‌ അവസരം ലഭിച്ചത്‌. ആദ്യമായി ദേശീയ ടീമിലെത്തുന്ന ജോബിന്‌ സഹോദരനൊപ്പം രാജ്യത്തിനായി കളിക്കാന്‍ കഴിയുന്നത്‌ പുതിയ അനുഭവമായിരിക്കും. ഇംഗ്ലണ്ടിനായി അണ്ടര്‍ 16 വയസ്‌ കാറ്റഗറി മുതല്‍ അണ്ടര്‍ 21 കാറ്റഗറി വരെ ജോബ്‌ കളിച്ചിട്ടുണ്ട്‌. ജര്‍മന്‍ ക്ലബ്ബ്‌ ബൊറുസിയ ഡോട്‌മുണ്ടിന്റെ താരമാണ്‌ ജോബ്‌ ബെല്ലിംഗ്‌ഹാം.ഫുള്‍ഹാമിന്റെ അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡര്‍ ജോഷ്‌ കിംഗും ആദ്യമായി ഇംഗ്ലണ്ട്‌ ദേശീയ ടീമിലെത്തി. അതേസമയം, കോച്ച്‌ തോമസ്‌ ടുഹേലിന്റെ സ്‌ക്വാഡില്‍ ചെല്‍സിയുടെ അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡര്‍ കോള്‍ പാല്‍മര്‍ ഇടം പിടിച്ചില്ല. ഇടക്കിടെ പരിക്കുമായി മല്ലടിക്കുന്ന പാല്‍മര്‍ സെപ്‌തംബറില്‍ ടീം ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം, ചെല്‍സി നിരയില്‍ തിരിച്ചെത്തിയ ശേഷം പാല്‍മര്‍ മികച്ച ഫോമിലേക്ക്‌ ഉയര്‍ന്നിരുന്നു.വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 11 മത്സരങ്ങള്‍ കളിച്ച പാല്‍മര്‍ അഞ്ച്‌ ഗോളുകള്‍ നേടുകയും മൂന്ന്‌ ഗോളുകള്‍ക്ക്‌ അവസരമൊരുക്കുകയും ചെയ്‌തു. എന്നാല്‍, പരിക്ക്‌ കാരണം ദേശീയ ടീം ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതാണ്‌ പാല്‍മറിന്‌ അവസരം നിഷേധിക്കാന്‍ കാരണമെന്ന്‌ കോച്ച്‌ ടുഹേല്‍ വ്യക്തമാക്കി. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഫില്‍ഫോഡനും ഇംഗ്ലണ്ട്‌ നിരയില്‍ ഇല്ല. ലോകകപ്പ്‌ സ്‌ക്വാഡില്‍ പാല്‍മറും ഫോഡനും ഉള്‍പ്പെട്ടിരുന്നില്ല.നേഷന്‍സ്‌ കപ്പില്‍ ഗ്രൂപ്പ്‌ സിയില്‍ രണ്ടാം സ്ഥാനത്താണ്‌ ഇംഗ്ലണ്ട്‌. നവംബര്‍ 12ന്‌ വെംബ്ലിയിലാണ്‌ ക്രൊയേഷ്യക്കെതിരായ മത്സരം. 15ന്‌ മാഡ്രിഡില്‍ സ്‌പെയ്‌നിനെ നേരിടും.ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK