വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ എന്തിനാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്?, വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഹമ്മദ് റിയാസ്; 'എന്താണ് ഈ കളി?'
തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ സക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്നും ഏതൊരു പൗരനും ചോദിക്കാൻ അവകാശമുള്ള ചോദ

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ സക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്നും ഏതൊരു പൗരനും ചോദിക്കാൻ അവകാശമുള്ള ചോദ്യമാണിതെന്നും ഏതൊരു ജനാധിപത്യ സർക്കാരും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതയുള്ള ചോദ്യവുമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രധാന അണക്കെട്ടുകളിൽ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ടായിട്ടും ഒക്ടോബറിൽ ജലവൈദ്യുതി ഉത്പാദനം പലപ്പോഴും 4–5 മില്യൺ യൂണിറ്റിൽ ഒതുങ്ങിയെന്നും പീക്ക് സമയത്തെ ഉത്പാദനം 700–800 മെഗാവാട്ട് മാത്രമായിരുന്നും. അതേസമയം, റെഗുലേറ്ററി കമ്മീഷന്റെ കണക്കുകൾ പ്രകാരം മെയ് അവസാനം വരെ കേരളത്തിലെ ജലവൈദ്യുത നിലയങ്ങളിൽ നിന്ന് പീക്ക് സമയത്ത് 1900 മെഗാവാട്ട് വൈദ്യുതി വരെ ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര വിഹിതവും ദീർഘകാല കരാറുകളും മറ്റ് വാങ്ങലുകളും കൂടി പരിഗണിക്കുമ്പോൾ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകുമായിരുന്നില്ലേ? എന്നും റിയാസിൻറെ കുറിപ്പിൽ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം“ഡാമുകളിൽ വെള്ളം, വൈദ്യുതി ഉത്പാദനം കുറവ്; പുറത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങൽ! എന്താണ് ഈ കളി?” വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്? ഏതൊരു പൗരനും ചോദിക്കാൻ അവകാശമുള്ള ചോദ്യമാണിത്. ഏതൊരു ജനാധിപത്യ സർക്കാരും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതയുള്ള ചോദ്യവുമാണിത്. ജി.എൻ.എ. വൈദ്യുതി വേണോ, ഹിമാചൽ വൈദ്യുതി വേണോ?മുഖ്യമന്ത്രിയും കെ.എസ്.ഇ.ബി നേതൃത്വവും തമ്മിൽ തർക്കം നടക്കുന്നു. ബോർഡിലെ ചീഫ് എൻജിനീയറും മുൻ സി.എം.ഡി രാജമാണിക്യം ഐ.എ.എസും ഹിമാചൽ വൈദ്യുതി മതിയെന്ന് പറയുമ്പോൾ, ജി.എൻ.എ. വൈദ്യുതിയാണ് ലാഭകരമെന്നും അത് വാങ്ങണമെന്നും മുഖ്യമന്ത്രി വാശിപിടിക്കുന്നു. എന്നാൽ ഈ തർക്കത്തിനിടയിൽ നാം ചോദിക്കാത്ത ഒരു നിർണായക ചോദ്യമുണ്ട്: കേരളത്തിന് ഇത്രയും വിലകൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമുണ്ടായിരുന്നോ? കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക സിസ്റ്റം സ്റ്റാറ്റിസ്റ്റിക്സും റെഗുലേറ്ററി കമ്മീഷന്റെ കണക്കുകളും പരിശോധിച്ചാൽ ചില ഗൗരവകരമായ ചോദ്യങ്ങൾ ഉയരുന്നു.നമ്മുടെ പ്രധാന അണക്കെട്ടുകളിൽ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ട്. ഇടുക്കിയിൽ 63%, ഇടമലയാറിൽ 72%, കക്കിയിൽ 69%, ബാണാസുരസാഗറിൽ 78%, ഷോളയാറിൽ 87%. നീരൊഴുക്കും മോശമല്ലാത്ത നിലയിൽ. എന്നിട്ടും ഒക്ടോബറിൽ ജലവൈദ്യുതി ഉത്പാദനം പലപ്പോഴും 4–5 മില്യൺ യൂണിറ്റിൽ ഒതുങ്ങി. പീക്ക് സമയത്തെ ഉത്പാദനം 700–800 മെഗാവാട്ട് മാത്രം. അതേസമയം, റെഗുലേറ്ററി കമ്മീഷന്റെ കണക്കുകൾ പ്രകാരം മെയ് അവസാനം വരെ കേരളത്തിലെ ജലവൈദ്യുത നിലയങ്ങളിൽ നിന്ന് പീക്ക് സമയത്ത് 1900 മെഗാവാട്ട് വൈദ്യുതി വരെ ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര വിഹിതവും ദീർഘകാല കരാറുകളും മറ്റ് വാങ്ങലുകളും കൂടി പരിഗണിക്കുമ്പോൾ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകുമായിരുന്നില്ലേ?ഇവിടെയാണ് ഗുരുതരമായ സംശയങ്ങൾ ഉയരുന്നത്. ഒക്ടോബറിൽ ജലവൈദ്യുത ഉത്പാദനം ഉയർത്തിയിരുന്നെങ്കിൽ, വി.ഇ.എൻ. ഗ്ലോബൽ എന്ന കമ്പനിയിൽ നിന്ന് ടെൻഡറില്ലാതെ യൂണിറ്റിന് 11 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങേണ്ടി വരുമായിരുന്നോ? പി.ടി.സി മുഖേന ഹിമാചലിൽ നിന്ന് യൂണിറ്റിന് 12.50 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നോ? ലഭ്യമായ ചെലവുകുറഞ്ഞ വൈദ്യുതി പരമാവധി ഉപയോഗിക്കാതെ, വിലകൂടിയ വൈദ്യുതി വാങ്ങാനുള്ള തീരുമാനം എന്തിനായിരുന്നു? ഇത് കേവലം വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമല്ല. കേരളത്തിലെ ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യമാണ്.• ജലവൈദ്യുതി ഉത്പാദനം കുറച്ചുവെച്ചത് എന്തിനാണ്?• വിലകൂടിയ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടേതാണ്?• ടെൻഡറില്ലാതെ 11 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ സാഹചര്യമെന്താണ്?• ഇപ്പോൾ മുഖ്യമന്ത്രിയും കെ.എസ്.ഇ.ബി നേതൃത്വവും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ യഥാർത്ഥ കാരണം എന്താണ്?ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് സർക്കാരിനുണ്ട്.വൈദ്യുതി വാങ്ങുന്നതിലെ ലാഭനഷ്ട കണക്കുകൾക്കപ്പുറം, ജനങ്ങളുടെ പണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് സർക്കാരിനുള്ളത്. ജനങ്ങളുടെ പണം, ജനങ്ങൾക്കുള്ള വൈദ്യുതി. അതിന്റെ കണക്കും ജനങ്ങൾ അറിയണം. കേരളത്തിന് വിലകുറഞ്ഞ വൈദ്യുതി ലഭ്യമാക്കാമായിരുന്നിട്ടും വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ യഥാർത്ഥ വസ്തുതകൾ മുഖ്യമന്ത്രിയും യുഡിഎഫ് സർക്കാരും ജനങ്ങളോട് തുറന്നുപറയണം.