താമരക്കുളത്ത് കണ്ടത് ഇരുതലമൂരിയല്ല, പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന കവചവാലനെന്ന് വനം വകുപ്പ്; സുരക്ഷിതമായി തുറന്നുവിട്ടു
ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന സംശയത്തിൽ പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെ താമരക്കുളം ജംഗ്ഷന് കിഴക്കുമാറിയുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്നു തോന്നുന്ന പാമ്പിനെ കണ്ടെത്തിയത്. മണിയൻപിള്ളയു

ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന സംശയത്തിൽ പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെ താമരക്കുളം ജംഗ്ഷന് കിഴക്കുമാറിയുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്നു തോന്നുന്ന പാമ്പിനെ കണ്ടെത്തിയത്. മണിയൻപിള്ളയും അവിടെയുണ്ടായിരുന്നവരും ചേർന്ന് പാമ്പിനെ ഉടൻതന്നെ പ്ലാസ്റ്റിക് ഭരണിയിലാക്കി.വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുത്തു. തുടർന്നാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും വനപാലകർ സ്ഥിരീകരിച്ചത്. അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കവചവാലനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു.ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന സംശയത്തിൽ പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെ താമരക്കുളം ജംഗ്ഷന് കിഴക്കുമാറിയുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്നു തോന്നുന്ന പാമ്പിനെ കണ്ടെത്തിയത്. മണിയൻപിള്ളയും അവിടെയുണ്ടായിരുന്നവരും ചേർന്ന് പാമ്പിനെ ഉടൻതന്നെ പ്ലാസ്റ്റിക് ഭരണിയിലാക്കി.വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുത്തു. തുടർന്നാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും വനപാലകർ സ്ഥിരീകരിച്ചത്. അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കവചവാലനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു.