'സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു'; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
ബെംഗളൂരു: കർണാടകയിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും കൂട്ടിയതോടെ ജനരോഷത്തിൽ എരിയുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം ഈടാക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്. നിരക്ക് വ&zwnj

ബെംഗളൂരു: കർണാടകയിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും കൂട്ടിയതോടെ ജനരോഷത്തിൽ എരിയുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം ഈടാക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്. നിരക്ക് വ‌ർധനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്പോൾ പ്രധാനമന്ത്രിയോട് ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെടാനാണ് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മറുപടി നൽകുന്നത്.കർണാടകയുടെ സ്വന്തം ബ്രാൻഡായ 'നന്ദിനി' വിപണിയിൽ എത്തിക്കുന്ന പാലിനും തൈരിനും നെയ്യിനും കഴിഞ്ഞാഴ്ചയാണ് സർക്കാർ വില കുത്തനെ കൂട്ടിയത്. പാലിന് ലിറ്ററിന് 8 രൂപയുടെ വ‌ർധനയും തൈരിന് 14 രൂപയുടെ വർധനയും വരുത്തിയപ്പോൾ നെയ്യിന് കൂടിയത് ലിറ്ററിന് 135 രൂപയാണ്. അൺസാൽട്ടഡ് വെണ്ണയ്ക്ക് 105 രൂപയും കൂടി. ക്ഷീര കർഷകരെ സഹായിക്കാനെന്ന പേരിലെടുത്ത ഈ നടപടി ജനരോഷം ക്ഷണിച്ച് വരുത്തിയതിന്റെ അലയൊലികൾ അടങ്ങും മുന്നേയാണ് ബസ് ചാർജ് വർധനയുടെ രൂപത്തിൽ അടുത്ത ആഘാതം എത്തിയിരിക്കുന്നത്. ബുധനാഴ്ച വരെ 6 രൂപയുണ്ടായിരുന്ന മിനിമം ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച അ‌ർധരാത്രി പിന്നിട്ടതോടെ 10 രൂപയായി.ബിഎംടിസി ബസുകളിൽ 35 ശതമാനവും കർണാടക ആർ.ടി.സി. ഉൾപ്പെടെയുള്ള മറ്റ് മൂന്ന് ഗതാഗത കോർപ്പറേഷനുകളിൽ 23 ശതമാനവുമാണ് ടിക്കറ്റ് നിരക്കിലെ വർധന. ഇതോടെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശക്തി പദ്ധതിയുടെ പേരിൽ കയ്യടി നേടിയ സർക്കാരിന് രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. വീട്ടിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ, അതേ വീട്ടിലെ പുരുഷന്മാരിൽ നിന്ന് സർക്കാർ പലിശയടക്കം ഈടാക്കുകയാണെന്നാണ് പരിഹാസം. പ്രതിപക്ഷം ഈ വിമർശനം ഏറ്റുപിടിക്കുന്പോൾ സംസ്ഥാനത്തുടനീളം പ്രതിഷേധവുമായി പൊതുജനം തെരുവിലിറങ്ങുന്ന സാഹചര്യമാണ്.കർണാടകക്കാർക്ക് മാത്രമല്ല, ഉപജീവനാർഥം വിവധ ജോലികൾ ചെയ്യുന്ന മറുനാടൻ മലയാളികൾ ഉൾപ്പെടെയുള്ളവ‍ർക്കും ഈ വിലവ‌ർധന തിരിച്ചടിയായിരിക്കുകയാണ്. നിയന്ത്രണമില്ലാത്ത വീട്ടുവാടകയും അഡ്വാൻസും കൊടുക്കേണ്ടി വരുമ്പോൾ തന്നെയാണ് നിത്യോപയോഗ, ബസ് ചാർജ് വ‌ർധന കൂടി ഇരുട്ടടിയായി എത്തിയിരിക്കുന്നത്.