ഷാഹിദ് അഫ്രീദിയുടെ ലോകറെക്കോർഡ് തകർത്ത് രോഹിത് ശർമ്മ; ക്രിസ് ഗെയ്ലിന്റെ നേട്ടത്തിനരികെ 'ഹിറ്റ്മാൻ'
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിൽ കിവീസിനെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. വെല്ലിംഗ്ടണിൽ മഴ തടസപ്പെടുത്തിയ മത്സരത

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിൽ കിവീസിനെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. വെല്ലിംഗ്ടണിൽ മഴ തടസപ്പെടുത്തിയ മത്സരത്തിൽ 28 പന്തിൽ 23 റൺസാണ് രോഹിത് നേടിയത്. രണ്ട് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്.രണ്ട് സിക്സറുകൾ നേടിയതോടെ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ രോഹിതിന്‍റെ സിക്സർ നേട്ടം 51 ആയി. 34 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. 35 ഇന്നിംഗ്സുകളിൽ നിന്ന് 50 സിക്സറുകൾ നേടിയ ഷാഹിദ് അഫ്രീദിയെയാണ് രോഹിത് മറികടന്നത്. 45 സിക്സറുകളുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ മൂന്നാമത്. സനത് ജയസൂര്യ (41), ജോസ് ബട്‌ലർ (29), വിരാട് കോലി (29) എന്നിവരാണ് രോഹിത്തിന് പിന്നില്‍.റെക്കോർഡ് നേട്ടത്തിന് പുറമെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ടി20) ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്രിസ് ഗെയ്‌ലിന്‍റെ സർവ്വകാല റെക്കോർഡിന് തൊട്ടടുത്തെത്താനും രോഹിത്തിനായി. അന്താരാഷ്ട്ര തലത്തിൽ ഗെയ്‌ൽ 87 സിക്സറുകൾ നേടിയിട്ടുള്ളപ്പോൾ രോഹിതിന് നിലവിൽ 85 സിക്സറുകളുണ്ട്. മൂന്ന് സിക്സറുകൾ കൂടി നേടിയാൽ ഗെയ്‌ലിനെയും മറികടന്ന് ഈ പട്ടികയിലും ഒന്നാമതെത്താൻ രോഹിതിന് സാധിക്കും. ഈ പട്ടികയിൽ 64 സിക്സറുകളോടെ അഫ്രീദി മൂന്നാമതും ഓയിൻ മോർഗൻ (53), ഫഖർ സമൻ (52) എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്.Rohit Sharma picks the length early and muscles it over the mid-wicket boundary! Watch the HERO VIDA India Tour of New Zealand, 2nd ODI, LIVE NOW on Sony Sports Network TV channels, Sony Vizha & Sony LIV.#SonySportsNetwork #SonyVizha #SonyLIV #NZvIND https://t.co/Ivrrhu7QpX— Sony Sports Network (@SonySportsNetwk) November 7, 2026മഴ കാരണം തടസപ്പെട്ട മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 134 റൺസിന് ഓൾ ഔട്ടായി. 10 ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തത്. 104 പന്തിൽ 55 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകമറുപടി ബാറ്റിംഗിൽ ഇന്ത്യ 26 ഓവറിൽ ഏഴ് വിക്കറ്റിന് 113 റൺസ് എടുത്ത് നിൽക്കെ മഴ കളി തടസ്സപ്പെടുത്തി. ജയിക്കാൻ 66 പന്തിൽ 22 റൺസ് വേണമെന്നിരിക്കെ കളി ഉപേക്ഷിച്ചെങ്കിലും ഡിഎൽഎസ് കണക്കുകൂട്ടൽ പ്രകാരം ഇന്ത്യ നാല് റൺസിന് മുന്നിലായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി.Rohit Sharma departs for 23 off 27.#indvsnz #RohitSharma https://t.co/XVAqwKGN3E— Siddhesh (@TheSiddheshView) November 7, 2026ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക