സർക്കാർ രൂപീകരണത്തിന് അറബ് പാർട്ടികൾക്ക് മുന്നിൽ 4 ഉപാധികൾ വച്ച് ഐസൻകോട്ട്, ഇസ്രയേലിൽ ഭരണപ്രതിസന്ധി തുടരുന്നു
ടെൽ അവീവ്: ഇസ്രയേലിൽ അറബ് പാർട്ടികൾക്ക് മുന്നിൽ സഖ്യരൂപീകരണത്തിന് 4 ഉപാധികൾ മുന്നോട്ട് വച്ച് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. ജൂത - വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിന്‍റെ യാഷറിനെ അറബ് പാർട്ടികളുടെ സഖ്യമായ ജോയന്‍റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികൾ പ്രഖ്യാപിച്

ടെൽ അവീവ്: ഇസ്രയേലിൽ അറബ് പാർട്ടികൾക്ക് മുന്നിൽ സഖ്യരൂപീകരണത്തിന് 4 ഉപാധികൾ മുന്നോട്ട് വച്ച് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. ജൂത - വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിന്‍റെ യാഷറിനെ അറബ് പാർട്ടികളുടെ സഖ്യമായ ജോയന്‍റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികൾ പ്രഖ്യാപിച്ചത്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസൻകോട്ടിന്‍റെ പ്രധാന ഉപാധി. ഇസ്രയേലിനെ ജൂത - ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരൻമാർക്കും സൈനിക - സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് പ്രധാന ഉപാധികൾ. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന, ഇടത് - പലസ്തീൻ ആഭിമുഖ്യമുള്ള പാർട്ടികളുടെ പിന്തുണ ഒരു ഉപാധിയുമില്ലാതെ സ്വീകരിച്ചാൽ അത് യാഷർ പാർട്ടിയുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കിൽ ഉലച്ചിലുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഐസൻകോട്ടിന്‍റെ നീക്കം. ഇതോടെ ഇസ്രയേലിലെ സർക്കാർ രൂപീകരണം വൈകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം