ഐഒഎ തിരഞ്ഞെടുപ്പ്: വനിതാ താരങ്ങൾക്കിടയിൽ വാശിയേറിയ പോരാട്ടം; പി ടി ഉഷയും അഞ്ജു ബോബി ജോർജും മത്സരരംഗത്ത്
ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ വനിതാ താരങ്ങൾക്കിടയിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങുന്നു. ഐഒഎ പ്രസിഡന്‍റ് സ്ഥാനത്ത് ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷയും മലയാളിയുമായ പി ടി ഉഷയ്ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. മറ്റൊരു മലയാളി താരമായ അഞ്ജു ബോബി ജോർജും മുൻ

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ വനിതാ താരങ്ങൾക്കിടയിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങുന്നു. ഐഒഎ പ്രസിഡന്‍റ് സ്ഥാനത്ത് ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷയും മലയാളിയുമായ പി ടി ഉഷയ്ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. മറ്റൊരു മലയാളി താരമായ അഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാളും ഉൾപ്പെടെ ആറ് പ്രമുഖ വനിതാ താരങ്ങളാണ് മത്സരരംഗത്തുള്ളത്.സ്പോർട്സ് പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെരിറ്റ് (SOM) തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചാൽ മാത്രമേ ഉഷയ്ക്ക് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. എന്നാൽ അഞ്ജു ബോബി ജോർജ് മത്സരരംഗത്ത് എത്തിയത് ഉഷയ്ക്ക് വെല്ലുവിളിയായേക്കും. വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന ആറു പേരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന നാല് പേരായിരിക്കും ഐഒഎ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. വോട്ടെടുപ്പും ഫലപ്രഖ്യാപനവും തിങ്കളാഴ്ച നടക്കും. മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ,ഡോല ബാനർജി, അനിത പോൾ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് വനിതകൾ.ഡിസംബർ അഞ്ചിനാണ് ഐഒഎയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി നവംബർ ഒൻപതിനാണ് 'എസ്ഒഎം' വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആകെയുള്ള 80 അംഗ 'എസ്ഒഎം' പാനലിൽ നിന്നുള്ള വോട്ടർമാരാണ് എട്ട് പ്രതിനിധികളെ (നാല് പുരുഷന്മാരും നാല് വനിതകളും) ഐഒഎ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കുന്നത്.ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന എട്ട് പേരിൽ നിന്നും രണ്ട് പ്രതിനിധികൾ (ഒരു പുരുഷനും ഒരു വനിതയും) ഐഒഎയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് എത്തും. ഇവർക്ക് ഡിസംബറിൽ നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പിൽ ഐഒഎ അധ്യക്ഷ പദവി അടക്കമുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും അവകാശമുണ്ടായിരിക്കും.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകഅതേസമയം, പുരുഷ വിഭാഗത്തിലെ നാല് പ്രതിനിധികൾ മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഷൂട്ടിംഗ് താരം ഗഗൻ നാരംഗ്, ബോക്‌സിംഗ് താരം വിജേന്ദർ സിംഗ്, ഗുസ്തി താരം യോഗേശ്വർ ദത്ത്, ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് എതിരില്ലാതെ ജനറൽ കൗൺസിലിലെത്തിയത്. ജനറൽ കൗൺസിലിൽ എത്തുന്ന പുരുഷ-വനിതാ പ്രതിനിധികളിൽ നിന്ന് ഓരോരുത്തർ വീതം പിന്നീട് ഐഒഎയുടെ നിർണായകമായ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെടും.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക