ഇതൊക്കെയാണ് ദീപാവലി സമ്മാനം, ജീവനക്കാർ ബാക്ക് മസ്സാജറടക്കം നൽകി സ്റ്റാർട്ടപ്പ്
ദീപാവലിക്ക് ജീവനക്കാർക്ക് പലതരം സമ്മാനങ്ങളും നൽകുന്ന കമ്പനികളുണ്ട്. അതിൽ മിക്കവാറും മധുരപലഹാരങ്ങളും മറ്റും ആയിരിക്കും. എന്നാൽ, അതിനൊക്കെ പകരം വളരെ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകി കയ്യടി നേടിയിരിക്കുകയാണ് ഉദയ്പൂർ ആസ്ഥാനമായുള്ള 'ഇൻഫ്ലൂയിഷ്' (Influish) എന്ന സ്റ്റാർട്ടപ്പ്. ദിവസവും മണിക്കൂറുകളോളം ഇരുന്ന് ജ

ദീപാവലിക്ക് ജീവനക്കാർക്ക് പലതരം സമ്മാനങ്ങളും നൽകുന്ന കമ്പനികളുണ്ട്. അതിൽ മിക്കവാറും മധുരപലഹാരങ്ങളും മറ്റും ആയിരിക്കും. എന്നാൽ, അതിനൊക്കെ പകരം വളരെ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകി കയ്യടി നേടിയിരിക്കുകയാണ് ഉദയ്പൂർ ആസ്ഥാനമായുള്ള 'ഇൻഫ്ലൂയിഷ്' (Influish) എന്ന സ്റ്റാർട്ടപ്പ്. ദിവസവും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷീണം മാറ്റാനും റിലാക്സ് ചെയ്യാൻ സഹായിക്കുന്നതുമായ ഉൽപ്പന്നങ്ങളാണ് കമ്പനി സമ്മാനമായി നൽകിയത്.ബാക്ക് മസാജർ, ബേക്ക് ചെയ്ത പലഹാരങ്ങൾ, സുഖപ്രദമായ ബെഡ് കംഫർട്ടർ എന്നിവയടങ്ങുന്നതാണ് ഇവരുടെ ദീപാവലി ഗിഫ്റ്റ് ഹാംപർ. സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനായ സങ്കൽപ്പ് നാഗ് 'ദി വൈറൽ സ്റ്റാർട്ടപ്പ് ഓഫീസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ഇപ്പോൾ നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകഓഫീസിലെ ഓരോ ജീവനക്കാരന്റെയും ഡെസ്കിൽ സമ്മാനങ്ങൾ വെച്ചിരിക്കുന്നതായി വീഡിയോയിൽ നാഗ് കാണിക്കുന്നുണ്ട്. 'മുൻനിര കമ്പനികൾ ജീവനക്കാർക്ക് വലിയ സമ്മാനങ്ങൾ നൽകുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ, ഞങ്ങൾ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ്' എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.ഏകദേശം 13,000 രൂപ വിലമതിക്കുന്ന Cult ബ്രാൻഡിന്റെ ബാക്ക് മസാജറാണ് ഇതിലെ പ്രധാന ആകർഷണം. 'ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്ത് ആളുകൾ തളരുന്നു, അതിനാൽ ഈ ബാക്ക് മസാജർ അവർക്ക് തീർച്ചയായും ഉപകാരപ്പെടും' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ഇതിന് ലഭിക്കുന്നത്. ദീപാവലി ആഘോഷത്തിന് ശേഷവും ജീവനക്കാർക്ക് ഉപയോഗപ്രദമാകുന്ന ഇത്തരം സമ്മാനങ്ങൾ നൽകിയ മാനേജ്മെന്റിനെ നിരവധിപ്പേർ അഭിനന്ദിച്ചു.View this post on InstagramA post shared by The Viral Startup Office (@gangsofstartup)'ജീവനക്കാരുടെ പ്രൊഡക്ടിവിറ്റിയും കാര്യക്ഷമതയും കൂട്ടുന്ന സമ്മാനം', 'നിങ്ങളുടെ കഠിനാധ്വാനത്തെ ഞങ്ങൾ മാനിക്കുന്നു എന്ന് വ്യക്തമാക്കുന്ന സമ്മാനം' എന്നിങ്ങനെയൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. വലിയ മൾട്ടിനാഷണൽ കമ്പനികൾ നൽകുന്ന സമ്മാനങ്ങളേക്കാൾ എത്രയോ മികച്ചതാണിതെന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. ഈ കമ്പനിയിൽ പുതിയ ഒഴിവുകൾ വല്ലതുമുണ്ടോ എന്ന് ചോദിച്ചവരും കുറവല്ല.