ഇസ്രായേൽ സർക്കാർ രൂപീകരണം; ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ്, 4 ആഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കണം
ജെറുസലേം: ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിന് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ് ഇസാക്ക് ഹെർസോഗിന്റെ തീരുമാനം. സർക്കാർ രൂപീകരണത്തിക്കാനുള്ള കത്ത് പ്രസിഡന്റ് ഇന്ന് ഔദ്യോഗികമായി ഗാദി ഐസൻകോട്ടിന് നൽകും. ഐസൻകോട്ട് നാല് ആഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണം. 28 ദിവസത്തിനുള്ള ഭൂരിപക്ഷം തെളി

ജെറുസലേം: ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിന് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ് ഇസാക്ക് ഹെർസോഗിന്റെ തീരുമാനം. സർക്കാർ രൂപീകരണത്തിക്കാനുള്ള കത്ത് പ്രസിഡന്റ് ഇന്ന് ഔദ്യോഗികമായി ഗാദി ഐസൻകോട്ടിന് നൽകും. ഐസൻകോട്ട് നാല് ആഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണം. 28 ദിവസത്തിനുള്ള ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ 14 ദിവസം കൂടി നല്‍കും. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തെ പിളർത്താനുള്ള ശ്രമത്തിലാണ് ഐസൻകോട്ട്.അതേസമയം, ഇസ്രയേലിൽ അറബ് പാർട്ടികൾക്ക് മുന്നിൽ സഖ്യരൂപീകരണത്തിന് 4 ഉപാധികളാണ് ഗാദി ഐസൻകോട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്. ജൂത - വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിന്‍റെ യാഷറിനെ അറബ് പാർട്ടികളുടെ സഖ്യമായ ജോയന്‍റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികൾ പ്രഖ്യാപിച്ചത്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസൻകോട്ടിന്‍റെ പ്രധാന ഉപാധി. ഇസ്രയേലിനെ ജൂത - ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരൻമാർക്കും സൈനിക - സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് മറ്റ് ഉപാധികൾ. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന, ഇടത് - പലസ്തീൻ ആഭിമുഖ്യമുള്ള പാർട്ടികളുടെ പിന്തുണ ഒരു ഉപാധിയുമില്ലാതെ സ്വീകരിച്ചാൽ അത് യാഷർ പാർട്ടിയുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കിൽ ഉലച്ചിലുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഐസൻകോട്ടിന്‍റെ നീക്കം.