'നിന്റെ കവാലക്കുറ്റിയ്ക്ക് അടി കിട്ടും'; നോബിയെ പഞ്ഞിക്കിട്ട് മോഹൻലാൽ, പൊട്ടിച്ചിരിച്ച് കൊമ്പൻ
ബിഗ് ബോസ് മലയാളം സീസൺ 8 സംഭവബഹുലവും രസകരവും ആകാംക്ഷയുളവാക്കുന്നതുമായ രംഗങ്ങളാൽ മുന്നേറുകയാണ്. അറുപത് ദിവസങ്ങൾ പിന്നിട്ട സീസണിൽ ഇപ്പോൾ വീക്കെന്റ് എപ്പിസോഡാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വലിയൊരു ഗെയിം ചേയ്ഞ്ചറായി മാറിയ ഷിജിനായിരുന്നു മോഹൻലാലിന്റെ പ്രശംസ നേടിയ താരമെങ്കിൽ, ഇന്ന് നോബിയെ പഞ്ഞിടുകയാണ് മ

ബിഗ് ബോസ് മലയാളം സീസൺ 8 സംഭവബഹുലവും രസകരവും ആകാംക്ഷയുളവാക്കുന്നതുമായ രംഗങ്ങളാൽ മുന്നേറുകയാണ്. അറുപത് ദിവസങ്ങൾ പിന്നിട്ട സീസണിൽ ഇപ്പോൾ വീക്കെന്റ് എപ്പിസോഡാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വലിയൊരു ഗെയിം ചേയ്ഞ്ചറായി മാറിയ ഷിജിനായിരുന്നു മോഹൻലാലിന്റെ പ്രശംസ നേടിയ താരമെങ്കിൽ, ഇന്ന് നോബിയെ പഞ്ഞിടുകയാണ് മോഹൻലാൽ ചെയ്യുന്നത്. ഐശ്വര്യയുടെ അച്ഛനെ വിളിച്ചതിനെ കുറിച്ച് ചോദിച്ച് കടുത്ത ഭാഷയിൽ തന്നെ നോബിയോട് സംസാരിക്കുന്ന മോഹൻലാലിനെ പ്രൊമോ വീഡിയിൽ കാണാം.നോബിയുടെ പുതിയ തിയറി എന്ന് പറഞ്ഞാണ് മോഹൻലാൽ വിഷയത്തിലേക്ക് കടക്കുന്നത്. 'നോബിയുടെ പുതിയൊരു തിയറി ഞാൻ കേട്ടു. അതായത് വീട്ടിലുള്ള അച്ഛനെ പറയുന്നത് കൊണ്ട് കുഴപ്പമില്ല. അമ്മയെ പറയാതിരുന്നാൽ മതിയെന്ന്. അച്ഛനും അമ്മയും നമ്മുടെ കുടുംബത്തിലുള്ള ആൾക്കാരല്ലേ. നമ്മളങ്ങനെ പറയാൻ പാടുണ്ടോ?', എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, 'സിനിമയിലാണെങ്കിൽ നിന്റെ നന്തയല്ല എന്റെ തന്ത എന്ന് പറയുമ്പോലെ പറഞ്ഞതാണ്', എന്നായിരുന്നു നോബിയുടെ മറുപടി.'സിനിമയിലെ പോലെ വെളിയിൽ പറഞ്ഞാൽ കവാലക്കുറ്റിയ്ക്ക് അടികിട്ടും', എന്ന് മോഹൻലാൽ നോബിയ്ക്ക് മറുപടിയും നൽകി. ഇത് കേട്ട് വേദിയിലിരുന്ന കാണികളും ഐശ്വര്യയും ഷിജിനും എല്ലാം ചിരിക്കുന്നുണ്ട്. കടൽ കൊമ്പന്റെ പൊട്ടിച്ചിരിയായിരുന്നു ഇതിലെ ഹൈലൈറ്റ്. എന്തായാലും ഇന്ന് എന്തൊക്കെയാകും വീക്കെന്റ് എപ്പിസോഡിൽ മത്സരാർത്ഥികളോട് മോഹൻലാൽ ചോദിക്കുക എന്നത് കാത്തിരുന്ന് അറിയാം.എട്ട് പേരുള്ള നോമിനേഷൻ ലിസ്റ്റിൽ നിന്നും ആരൊക്കെ പുറത്താകുമെന്നും ഇന്നറിയാനാകും. നൗഫീന, ഐശ്വര്യ, കൊമ്പൻ, മൃദുല, താഷി, വിപിൻ, അഞ്ജലി, നോബി എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ താഷി, വിപിന്‍, അഞ്ജലി, കൊമ്പന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം സേഫ് ആയിരുന്നു.