17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂർ അപകടത്തിൽ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷൻ പെറ്റീഷനുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ കഴിഞ്ഞ ദിവസം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന കോടതി റദ്ദാക്കിയിരുന്നു. എന്നാൽ 17കാരന് നൽകിയ സ

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷൻ പെറ്റീഷനുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ കഴിഞ്ഞ ദിവസം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന കോടതി റദ്ദാക്കിയിരുന്നു. എന്നാൽ 17കാരന് നൽകിയ സ്റ്റേഷൻ ജാമ്യം നിലനിൽക്കുന്നുണ്ട്. ഇതോടെയാണ് റിവിഷൻ പെറ്റീഷനുമായി ജയപാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൻ്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിൻ്റെയും ആവശ്യം സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. 17കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. അതിക്രൂര കുറ്റകൃത്യം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ എഫ്ഐആർ ഇടാനാകില്ലെന്ന് പറഞ്ഞ കോടതി, എഫ്ഐആറിലെ തിരുത്തിലും അപ്പീലിലെ പിഴവിലും വിമർശനം ഉയർത്തി. ഈ കേസിൽ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് ചോദിച്ച കോടതി, ചരിത്രത്തിൽ ഇല്ലാത്തത് സംഭവിക്കുന്നു എന്ന പരാമർശവും നടത്തി.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകഅധികാര പരിധിയിൽ ഇല്ലാത്ത ജാമ്യാപേക്ഷ പരിഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 17കാരന് ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് കോടതി റദ്ദാക്കിയത്. കുട്ടിയുടെ അച്ഛനും കേസിലെ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുന്നതും ജുഡീഷ്യൽ ഓഫീസറാണെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്തിനാണ് അറസ്റ്റിനുള്ള കടുംപിടിത്തമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. അതേസമയം അച്ഛന് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രതികരിച്ചിരുന്നു.കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. അപകടം സംഭവിക്കുന്നതിന് മുമ്പ് 17കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിരുന്നു.