സെർവിക്കൽ ക്യാൻസർ ; ഈ ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
സ്ത്രീകളിൽ കണ്ടുവരുന്ന അർബുദമാണ് ഗർഭാശയമുഖ അർബുദം. ഗർഭാശയമുഖത്തെ കോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഗർഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴെയുള്ള ഇടുങ്ങിയ ഭാഗമാണ് ഗർഭാശയമുഖം.സ്ത്രീകളിൽ കണ്ടുവരുന്ന അർബുദമാണ് ഗർഭാശയമുഖ അർബുദം. ഗർഭാശയമുഖത്തെ കോശങ്ങളിൽ ആരംഭിക്

സ്ത്രീകളിൽ കണ്ടുവരുന്ന അർബുദമാണ് ഗർഭാശയമുഖ അർബുദം. ഗർഭാശയമുഖത്തെ കോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഗർഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴെയുള്ള ഇടുങ്ങിയ ഭാഗമാണ് ഗർഭാശയമുഖം.സ്ത്രീകളിൽ കണ്ടുവരുന്ന അർബുദമാണ് ഗർഭാശയമുഖ അർബുദം. ഗർഭാശയമുഖത്തെ കോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഗർഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴെയുള്ള ഇടുങ്ങിയ ഭാഗമാണ് ഗർഭാശയമുഖം.സാധാരണയായി കണ്ടുവരുന്ന ഒന്നാണെങ്കിലും നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ ഏറ്റവും എളുപ്പമുള്ള ക്യാൻസർ തരങ്ങളിൽ ഒന്നാണിത് ഗർഭാശയമുഖ ക്യാൻസർ. രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ പോലും, കൃത്യമായ ചികിത്സയിലൂടെ ഇതിനെ നിയന്ത്രണവിധേയമാക്കാൻ സാധിക്കും.ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു സ്ത്രീ സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം മരണമടയുന്നുവെന്നാണു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്റെ കണക്ക്. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഗർഭാശയമുഖ ക്യാൻസർ (cervical cancer) കേസുകളിൽ 99 ശതമാനത്തിനും കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്.തൊണ്ട, ജനനേന്ദ്രിയങ്ങൾ, ചർമ്മം എന്നിവയെ ബാധിക്കുന്ന, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്. മിക്ക കേസുകളിലും, ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെ നീക്കം ചെയ്യുന്നു. എന്നാൽ, വൈറസ് ബാധ തുടരുന്നത് അസാധാരണമായ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകാം. ഹോർമോൺ അടങ്ങിയ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർ, പുകവലിക്കുന്നവർ, ലൈംഗികമായി പകരുന്ന മറ്റ് അണുബാധകളുള്ളവർ എന്നിവർക്ക് ഗർഭാശയമുഖ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.ആർത്തവവിരാമത്തിന് ശേഷമോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷമോ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവം, യോനിയിൽ നിന്നുള്ള സ്രവം വർദ്ധിക്കുകയോ അതിന് ദുർഗന്ധം അനുഭവപ്പെടുകയോ ചെയ്യുക, നടുവ്, കാലുകൾ, അല്ലെങ്കിൽ ഇടുപ്പ് ഭാഗങ്ങളിൽ വിട്ടുമാറാത്ത വേദന അനുഭവപ്പെടുക, ശരീരഭാരം കുറയുക, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, യോനീഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക, കാലുകളിൽ നീര് വരിക എന്നിവയെല്ലാം സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.പാപ്സ്മിയര്‍ ടെസ്റ്റാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാർഗം. യോനീമുഖത്തെ മറ്റ് അണുബാധകള്‍ കണ്ടെത്താനും ഈ പരിശോധന നടത്താവുന്നതാണ്. പാപ് ടെസ്റ്റാണ് പൊതുവേ രോഗനിര്‍ണയത്തിന് അംഗീകരിക്കപ്പെട്ട പരിശോധനാ രീതി. ഇതു വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്.ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടോ, ക്യാന്‍സര്‍ ഉണ്ടോ, ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാന്‍ സാധിക്കും. എല്ലാ സ്ത്രീകളും ഈ പരിശോധന നടത്തണം. തികച്ചും വേദനാരഹിതവും പാർശ്വഫലങ്ങളില്ലാത്ത