കാശുകൊടുത്ത് ജീവനുള്ള മീൻ വാങ്ങി, എല്ലാത്തിനെയും തിരിച്ച് കടലിലൊഴുക്കി ദമ്പതികൾ; കോമൺസെൻസില്ലേ എന്ന് നെറ്റിസൺസ്
ധനുഷ്കോടി തീരത്തുനിന്ന് വാങ്ങിയ ജീവനുള്ള മീനുകളെ കടലിലേക്ക് തിരികെവിട്ട് പരിസ്ഥിതി സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ച ഡെൽഹി ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ വൻ വിമർശനം. ധനുഷ്കോടി ബീച്ചിൽ വച്ച് പ്രദേശത്തെ മീൻപിടുത്തക്കാരിൽ നിന്ന് അഞ്ച് കിലോഗ്രാം ജീവനുള്ള മീനുകളെ പണം കൊടുത്ത് വാങ്ങിയ ശേഷം അവയെ ഇവർ കടലിലേക്ക്

ധനുഷ്കോടി തീരത്തുനിന്ന് വാങ്ങിയ ജീവനുള്ള മീനുകളെ കടലിലേക്ക് തിരികെവിട്ട് പരിസ്ഥിതി സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ച ഡെൽഹി ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ വൻ വിമർശനം. ധനുഷ്കോടി ബീച്ചിൽ വച്ച് പ്രദേശത്തെ മീൻപിടുത്തക്കാരിൽ നിന്ന് അഞ്ച് കിലോഗ്രാം ജീവനുള്ള മീനുകളെ പണം കൊടുത്ത് വാങ്ങിയ ശേഷം അവയെ ഇവർ കടലിലേക്ക് തന്നെ ഒഴുക്കി വിടുകയായിരുന്നു.@AbdruDarlz എന്ന എക്സ് യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വൈകാരികമായി പ്രതികരിച്ചുകൊണ്ട് യുവതി മീനുകളെ കടലിലേക്ക് തുറന്നുവിടുന്ന ദൃശ്യങ്ങൾ ഇതിൽ കാണാം. എന്നാൽ, ഈ പ്രവൃത്തി കരുണയുടെ പ്രതീകമാണോ അതോ വെറും വിവരക്കേടാണോ എന്ന വിഷയത്തിലാണ് സോഷ്യൽ മീഡിയ രണ്ടുചേരിയായി തിരിഞ്ഞ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക'കടലിന് നിങ്ങളുടെ ജീവകാരുണ്യം ആവശ്യമില്ല, നിങ്ങളുടെ തലച്ചോറിനാണ് ഓക്സിജൻ ആവശ്യം. കോമൺസെൻസ് എന്നത് എല്ലാവർക്കും ജന്മാവകാശമായി കിട്ടണമെന്നില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിഡിയോ വൈറലായതോടെ രൂക്ഷമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ ഉയരുന്നത്. 'മീൻ വാങ്ങി കടലിൽ വിട്ടിട്ട് അത് വലിയൊരു രക്ഷാപ്രവർത്തനമായി ചിത്രീകരിക്കുന്നു. മീൻപിടുത്തക്കാർക്ക് പണം കിട്ടി, ദമ്പതികൾക്ക് രക്ഷകരാണെന്ന തോന്നലുമുണ്ടായി, പക്ഷെ കോമൺ സെൻസില്ലാണ്ടായിപ്പോയി' എന്ന് ഒരാൾ കുറിച്ചു. മറ്റുചിലർ ദമ്പതിമാരെ പിന്തുണച്ചും രംഗത്തെത്തി.A Delhi couple bought 5 kg of live fish from local fishermen at Dhanushkodi beach and released them back into the sea The ocean didn't need your charity. Your brain needed some oxygen, Common sense is clearly not everyone's birthright!!!? https://t.co/RQAIR5HoyX— A ɴ ᴅ ʀ ᴜ (@AndruDarlz) November 7, 2026'അത് അവരുടെ ഇഷ്ടമാണ്. വീണ്ടും വലയിലാകാനോ മറ്റ് ജീവികളുടെ ഇരയാകാനോ സാധ്യതയുണ്ടെങ്കിലും, ആ മീനുകൾക്ക് ജീവിക്കാൻ ഒരു അവസരം കൂടി നൽകിയെന്ന സന്തോഷത്തിൽ അവർക്ക് ഉറങ്ങാം. അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാതെ പരിഹസിക്കരുത്' എന്നായിരുന്നു മറ്റൊരു പ്രതികരണം.