വിനീഷ്യസ് ജൂനിയറിനെ മൗറീഞ്ഞോ കൈവിടുന്നു, റയല്മാഡ്രിഡിന്റെ സ്റ്റാര്ട്ടിംഗ് ലൈനപ്പില് നിന്ന് പുറത്താകുമെന്ന് റിപ്പോര്ട്ട്
റയല്‍ മാഡ്രിഡ്‌ വിട്ട്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്‍മാരായ ആഴ്‌സണലിന്റെ പാളയത്തിലേക്ക്‌ ചേക്കേറാന്‍ ബ്രസീല്‍ വിംഗര്‍ വിനീഷ്യസ്‌ ജൂനിയര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ആ ശ്രമം വിജയം കണ്ടില്ല. ഹൊസെ മൗറീഞ്ഞോ പരിശീലകനായി എത്തിയതോടെ

റയല്‍ മാഡ്രിഡ്‌ വിട്ട്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്‍മാരായ ആഴ്‌സണലിന്റെ പാളയത്തിലേക്ക്‌ ചേക്കേറാന്‍ ബ്രസീല്‍ വിംഗര്‍ വിനീഷ്യസ്‌ ജൂനിയര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ആ ശ്രമം വിജയം കണ്ടില്ല. ഹൊസെ മൗറീഞ്ഞോ പരിശീലകനായി എത്തിയതോടെ റയല്‍ മാഡ്രിഡില്‍ വിനീഷ്യസിന്‌ വലിയ റോള്‍ ലഭിക്കുമെന്ന ധാരണയിലായിരുന്നു ഇതെല്ലാം. എന്നാല്‍, ആ സാഹചര്യമെല്ലാം മാറി. മൗറീഞ്ഞോയുടെ പദ്ധതികളില്‍ നിന്ന്‌ വിനീഷ്യസ്‌ ജൂനിയര്‍ പതിയെ ഔട്ടായിരിക്കുന്നു. ഫോം നഷ്ടവും സസ്‌പെന്‍ഷനുമെല്ലാം വിനീഷ്യസിന്റെ റയല്‍ മാഡ്രിഡ്‌ കരിയര്‍ അവതാളത്തിലാക്കിയെന്ന്‌ പറയാം.റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ട്ടിംഗ്‌ ലൈനപ്പില്‍ നിന്ന്‌ ബ്രസീലിയന്‍ വിംഗര്‍ പുറത്താകുമെന്നാണ്‌ സ്‌പാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. മൗറീഞ്ഞോ ഇത്‌ സംബന്ധിച്ച്‌ വിനീഷ്യസുമായി ദീര്‍ഘനേരം സംസാരിച്ചതായും സൂചനയുണ്ട്‌. ഒക്ടോബറില്‍ വിയ്യാറയലിനെതിരായ മത്സരത്തില്‍ വിനീഷ്യസ്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്തായിരുന്നു. തുടര്‍ന്ന്‌ നാല്‌ മത്സരങ്ങളില്‍ വിലക്കും വിധിക്കപ്പെട്ടു. വിനീഷ്യസ്‌ ഇല്ലാതെ അതിന്‌ ശേഷം കളിച്ച മത്സരങ്ങളിലെല്ലാം റയല്‍മാഡ്രിഡ്‌ ജയിച്ചു. ലീഗ്‌ സസ്‌പെന്‍ഷന്‌ ശേഷം യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ റയല്‍ നിരയില്‍ വിനീഷ്യസ്‌ കളിക്കാനിറങ്ങിയെങ്കിലും കോച്ച്‌ മൗറീഞ്ഞോ താരത്തിന്റെ പ്രകടനത്തില്‍ തൃപ്‌തനായിരുന്നില്ല. തുടര്‍ന്നാണ്‌, ടീം കോമ്പിനേഷനില്‍ വിനീഷ്യസ്‌ യോജിക്കുന്നവനല്ലെന്ന തിരിച്ചറിവ്‌ മൗറീഞ്ഞോക്കുണ്ടായത്‌. തന്റെ പദ്ധതികളില്‍ വിനീഷ്യസിന്‌ കാര്യമായ റോള്‍ ഇനിയുണ്ടാകില്ലെന്ന്‌ മൗറീഞ്ഞോ താരത്തെ അറിയിച്ചിട്ടുണ്ടെന്നാണ്‌ എ എസ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.സൗദി പ്രോ ലീഗ്‌ ക്ലബ്ബുകള്‍ വിനീഷ്യസ്‌ ജൂനിയറിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്‌. എന്നാല്‍, ആഴ്‌സണലില്‍ കളിക്കാനാണ്‌ ബ്രസീലിയന്‍ താരത്തിന്‌ താത്‌പര്യം. ഇംഗ്ലീഷ്‌ ക്ലബ്ബ്‌ പുതിയ ഓഫറുമായി രംഗത്ത്‌ വന്നിട്ടില്ലെങ്കില്‍ സൗദി ക്ലബ്ബുകള്‍ വമ്പന്‍ ട്രാന്‍സ്‌ഫറില്‍ വിനീഷ്യസിനെ സ്വന്തമാക്കിയേക്കും.ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK