ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പി ടി ഉഷക്ക് കനത്ത തിരിച്ചടി, അഞ്ജു ബോബി ജോര്ജിനും സൈനക്കും മിന്നും ജയം
ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് തോൽവി. വാശിയേറിയ പോരാട്ടം നടന്ന വനിതാ വിഭാഗത്തിൽ മൂന്ന് വോട്ടിന് ഉഷ അഞ്ചാം സ്ഥാനത്തായി. വനിതാ വിഭാഗത്ത

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് തോൽവി. വാശിയേറിയ പോരാട്ടം നടന്ന വനിതാ വിഭാഗത്തിൽ മൂന്ന് വോട്ടിന് ഉഷ അഞ്ചാം സ്ഥാനത്തായി. വനിതാ വിഭാഗത്തിൽ മത്സരിച്ച ആറു പേരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച നാല് പേരാണ് ഐഒഎ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. മലയാളി താരമായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവരാണ് എസ്ഒഎം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ജനറല്‍ കൗണ്‍സിലെത്തിയത്. ഇതില്‍ അഞ്ജു ബോബി ജോർജ് ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത്.മുൻനിര താരങ്ങളായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടെടുപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പാനലിന് പുറത്തായി. എസ്‌.ഒ.എം പ്രതിനിധിയായി എത്താൻ കഴിയാതിരുന്നതോടെ ഐ.ഒ.എ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ഉഷയുടെ സാധ്യതകളും മങ്ങി. പി ടി ഉഷയ്ക്ക് ഇനി ഐഒഎ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക സംഘടന അവരുടെ പ്രതിനിധി ആയി നാമനിർദേശം ചെയേണ്ടിവരും.ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുകനിലവിലെ സാഹചര്യത്തിൽ അതിന്സാ സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. ബിജെപി നേതൃത്വം ഉഷയ്ക്കായി കടുത്ത നിലപാട് എടുത്തില്ലെങ്കിൽ മുന്നോട്ടുള്ള വഴി അടയും. അങ്ങനെ സംഭവിച്ചാൽ സൈന നെഹ്‌വാളോ ഗഗൻ നരംഗോ ഐഒഎ പ്രസിഡന്‍റ് ആവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആയതിനാൽ അവസാന നിമിഷം വരെയും എന്ത് അട്ടിമറിയും സംഭവിക്കാം.പുരുഷന്മാരുടെ എസ്‌ഒഎം വിഭാഗത്തിൽ മുന്‍ താരങ്ങളായ ഗഗൻ നരംഗ് (ഷൂട്ടിങ്), കമലേഷ് നവിൻചന്ദ്ര മേത്ത (ടേബിൾ ടെന്നീസ്), യോഗേശ്വർ ദത്ത് (ഗുസ്തി), വിജേന്ദർ സിങ് (ബോക്സിങ്) എന്നിവർ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെയുള്ള 80 അംഗ 'എസ്ഒഎം' പാനലിൽ നിന്നുള്ള വോട്ടർമാരാണ് എട്ട് പ്രതിനിധികളെ (നാല് പുരുഷന്മാരും നാല് വനിതകളും) ഐഒഎ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കുന്നത്. എസ്‌.ഒ.എം പ്രതിനിധികളായി എത്തുന്ന കായികതാരങ്ങൾക്ക് ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒഎയുടെ പ്രധാന ഭരണസമിതി തിരഞ്ഞെടുപ്പിൽ നിർണായകമായ വോട്ടവകാശവും എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് മത്സരിക്കാനുള്ള യോഗ്യതയും ലഭിക്കും.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
