മാരുതിയുടെ ആദ്യ 7 സീറ്റർ ഇവി: വൈഎംസി ഒരുങ്ങുന്നു
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി മാരുതി സുസുക്കി. കമ്പനിയുടെ ആദ്യത്തെ 7 സീറ്റർ ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിർമാതാക്കൾ. വൈഎംസി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി 2027 ഫെബ്രുവരിയിൽ വിപണിയിൽ അവതരിപ്പിച്ചേക്ക

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി മാരുതി സുസുക്കി. കമ്പനിയുടെ ആദ്യത്തെ 7 സീറ്റർ ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിർമാതാക്കൾ. വൈഎംസി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി 2027 ഫെബ്രുവരിയിൽ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലോഞ്ച് തീയതി സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയ്ക്ക് അടിത്തറയാകുന്ന ഹാർടെക്റ്റ്-ഇ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ എംപിവിയും നിർമിക്കുക. അടുത്തിടെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ സാധ്യതയുള്ള ഡിസൈൻ വെളിപ്പെടുത്തുന്ന ചില റെൻഡറുകളും പുറത്തുവന്നിട്ടുണ്ട്.അടച്ച ഗ്രില്ലും എൽ.ഇ.ഡി ലൈറ്റുകളും; ഡിസൈൻ ഇങ്ങനെപുറത്തുവന്ന റെൻഡറുകൾ പ്രകാരം വൈ.എം.സിക്ക് വ്യത്യസ്‍തമായ രൂപകൽപ്പനയായിരിക്കും മാരുതി നൽകുക. മുൻഭാഗത്ത് അടച്ച ഗ്രില്ലും തലകീഴായ എൽ ആകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും പ്രതീക്ഷിക്കുന്നു. മുകൾഭാഗത്ത് പരസ്പരം ബന്ധിപ്പിച്ച എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളും വലിയ എയർ ഡാമും ഫോഗ് ലാമ്പുകളും ഉണ്ടായേക്കും. വശങ്ങളിൽ വലിയ വിൻഡോകൾ, ഉയർന്ന ബോഡി ഡിസൈൻ, പരമ്പരാഗത ഡോർ ഹാൻഡിലുകൾ, വലിയ അലോയ് വീലുകൾ എന്നിവയും പ്രതീക്ഷിക്കാം. പിന്നിൽ തലകീഴായ എൽ ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽലാമ്പുകൾ, റിയർ വൈപ്പർ, ലളിതമായ ബമ്പർ എന്നിവയും ലഭിച്ചേക്കും. അതേസമയം, ഇവ റെൻഡറുകൾ മാത്രമായതിനാൽ അന്തിമ പ്രൊഡക്ഷൻ മോഡലിന്റെ ഡിസൈനിൽ മാറ്റങ്ങളുണ്ടാകാം.ആഡംബര ക്യാബിൻ; 6, 7 സീറ്റർ ഓപ്ഷനുകൾഅകത്തളത്തിൽ ഇ വിറ്റാരയ്ക്ക് സമാനമായ ഡ്യുവൽ സ്‌ക്രീൻ സംവിധാനം വൈ.എം.സിയിലും പ്രതീക്ഷിക്കുന്നുണ്ട്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പ്രധാന ഫീച്ചറുകളായിരിക്കും. ഓട്ടോമാറ്റിക് എ.സി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ലെവൽ 2 എ.ഡി.എ.എസ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. 7 സീറ്റർ ലേഔട്ടിലായിരിക്കും പ്രധാനമായും വാഹനം എത്തുക. കൂടാതെ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6 സീറ്റർ പതിപ്പും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച്?ബാറ്ററി, മോട്ടോർ സംവിധാനങ്ങളുടെ കാര്യത്തിൽ ഇ വിറ്റാരയുമായി സാമ്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 49 കിലോവാട്ട് അവർ, 61 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭിച്ചേക്കും. 49 കിലോവാട്ട് അവർ ബാറ്ററി പാക്കിനൊപ്പം 144 ബി.എച്ച്.പി കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ സജ്ജീകരണത്തിൽ ഇ വിറ്റാരയ്ക്ക് 440 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ ശേഷിയുള്ള 61 കിലോവാട്ട് അവർ ബാറ്ററി പതിപ്പിൽ 174 ബി.എച്ച്.പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറും ലഭിച്ചേക്കും. ഇ വിറ്റാരയിൽ ഈ ബാറ്ററി പതിപ്പിന് 543 കിലോമീറ്റർ വരെ റേഞ്ചാണ് അവകാശപ്പെടുന്നത്. എന്നാൽ വലിപ്പവും ഭാരവും കൂടുതലായതിനാൽ വൈ.എം.സിയുടെ റേഞ്ച് ഇ വിറ്റാരയേക്കാൾ കുറവായിരിക്കാനാണ് സാധ്യത.വില 18 ലക്ഷം രൂപ മുതൽ?2027 ഫെബ്രുവരിയിൽ മാരുതി സുസുക്കി വൈ.എം.സി വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഏകദേശം 18 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില. വിപണിയിൽ എത്തുമ്പോൾ കിയ കാരൻസ് ക്ലാവിസ് ഇവി, ബി.വൈ.ഡി ഇമാക്‌സ് 7, വിൻഫാസ്റ്റ് വി.എഫ് എം.പി.വി 7 തുടങ്ങിയ മോഡലുകളുമായിരിക്കും പ്രധാന മത്സരം. മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹന നിരയിലെ നിർണായക മോഡലായി മാറാൻ സാധ്യതയുള്ള ഈ 7 സീറ്റർ എംപിവിക്കായി വാഹനപ്രേമികൾ കാത്തിരിക്കുകയാണ്. എന്നാൽ ലോഞ്ച് തീയതി, ബാറ്ററി ശേഷി, റേഞ്ച്, വില എന്നിവ സംബന്ധിച്ച അന്തിമ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
