രുചി വെറെ ലെവൽ ; മുട്ട പനിയാരം ഈസിയായി തയ്യാറാക്കാം
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.കുട്ടികളുടെ ടിഫിൻ ബോക്സിൽ ഉൾപ്പെടുത്താൻ പറ്റിയ രുചികരവും പോഷകപ്രദവുമായ മുട്ട പനിയാരം എളുപ്പം തയ്യാറാക്കാം.ആവശ്യമായ ചേരുവകൾദോശമാവ് 1 കപ്പ്മുട്ട 1–2 എണ്ണംചെറുതായി അരിഞ്ഞ സവാള 1 എണ്ണംചെറുതായി അരിഞ്ഞ പച്ചമുളക് 1–2 എണ്ണംകാരറ്റ് 2–3 ടേബിൾസ്പൂൺ (ഗ്രേറ്റ് ചെയ്തതോ ചെറുതായി അരിഞ്ഞതോ)കറിവേപ്പില ആവശ്യത്തിന്മല്ലിയില ആവശ്യത്തിന്ജീരകം ഒരു നുള്ള്കായം ഒരു നുള്ള്മുളകുപൊടി ആവശ്യത്തിന് (വേണമെങ്കിൽ മാത്രം)വെളിച്ചെണ്ണ പനിയാരക്കല്ലിൽ ഒഴിക്കാൻ ആവശ്യത്തിന്ഉപ്പ് ആവശ്യത്തിന്തയ്യാറാക്കുന്ന വിധംഒരു പാത്രത്തിൽ ദോശമാവും മുട്ടയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, കാരറ്റ്, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുക. ജീരകം, കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. കൂടുതൽ എരിവ് വേണമെങ്കിൽ അല്പം മുളകുപൊടിയും ചേർക്കാം. പനിയാരക്കല്ല് ചൂടാക്കി ഓരോ കുഴിയിലും അല്പം വെളിച്ചെണ്ണ ഒഴിക്കുക. തയ്യാറാക്കിയ മാവ് ഓരോ കുഴിയിലും ഒഴിച്ച് മിതമായ തീയിൽ വേവിക്കുക. അടിഭാഗം നന്നായി വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് മറുഭാഗവും സ്വർണ്ണനിറമാകുന്നതുവരെ വേവിക്കുക. മുട്ട പൂർണമായി വെന്തുവെന്ന് ഉറപ്പാക്കുക. ചൂടോടെ രുചികരമായ മുട്ട പനിയാരം വിളമ്പാം! ചൂടുള്ള മുട്ട പനിയാരം തേങ്ങാച്ചമ്മന്തിയോടോ തക്കാളിച്ചമ്മന്തിയോടോ കൂടി വിളമ്പാം.കുറിപ്പ്: ക്യാരറ്റിന് പകരമായോ ക്യാറ്റിനോടൊപ്പമോ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഗ്രേറ്റ് ചെയ്തതോ ചെറുതായി അരിഞ്ഞതോ ആയ മറ്റ് പച്ചക്കറികളും ചേർക്കാവുന്നതാണ്. രുചികരവും പോഷകസമൃദ്ധവുമായ മുട്ട പനിയാരം തയ്യാർ!View this post on InstagramA post shared by ‍♀️ (@myculinaryvibes)
