വീട്ടിലുണ്ടാക്കാം അടിപൊളി രുചിയിലൊരു മുട്ട ബജി
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.വേണ്ട ചേരുവകൾമുട്ട നാലെണ്ണംകടലമാവ് 3/4 കപ്പ്ഉപ്പ് ആവശ്യത്തിന്കുക്കിംഗ് സോഡ ഒരു നുള്ള്കായപ്പൊടി 1/4 ടീസ്പൂൺമുളകുപൊടി 1/2 ടീസ്പൂൺവെള്ളം ആവശ്യത്തിന്റിഫൈൻഡ് ഓയിൽ - ആവശ്യത്തിന്‌തയ്യാറാക്കുന്ന വിധംമുട്ട വേവിച്ച് തോട് കളഞ്ഞ് പകുതി ആക്കി മുറിച്ചു വയ്ക്കുക. കടലമാവിലേക്ക് ഉപ്പ്, സോഡ, മുളകുപൊടി, കായപ്പൊടി ഇവ ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇഡ്ഡലിമാവിൻ്റെ പാകത്തിൽ ബാറ്റർ തയ്യാറാക്കുക. ഒരു കഷ്ണം മുട്ട ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ബാക്കി മുട്ടയും ഇതുപോലെ ചെയ്തെടുക്കാം.
