'ജീവിതത്തിലാദ്യമായി കിട്ടിയതാ'; കണ്ണ് നിറഞ്ഞ് ട്രക്ക് ഡ്രൈവർ, തൊഴിലുടമ നല്കിയ ദീപാവലി സമ്മാനം, വീഡിയോയ്ക്ക് 2 മില്ല്യണ്‍ കാഴ്ച്ചക്കാര്‍
ഓർക്കാപ്പുറത്ത് സമ്മാനം കിട്ടുക, ഏതൊരു മനുഷ്യനെയും ആനന്ദത്തിലും ആഹ്ലാദത്തിലുമാക്കാൻ അതിന് സാധിക്കും. അതിനൊരുദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഒരു വീഡിയോ. ഒരു ട്രക്ക് ഡ്രൈവർക്ക് ട്രക്കുടമ നൽകിയ അപ്രതീക്ഷ സമ്മാനമാണ് വീഡിയോയിൽ. 11 വർഷമായി ഇവിടെ ജീവനക്കാരനാണ് ഡ്രൈവറായ

ഓർക്കാപ്പുറത്ത് സമ്മാനം കിട്ടുക, ഏതൊരു മനുഷ്യനെയും ആനന്ദത്തിലും ആഹ്ലാദത്തിലുമാക്കാൻ അതിന് സാധിക്കും. അതിനൊരുദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഒരു വീഡിയോ. ഒരു ട്രക്ക് ഡ്രൈവർക്ക് ട്രക്കുടമ നൽകിയ അപ്രതീക്ഷ സമ്മാനമാണ് വീഡിയോയിൽ. 11 വർഷമായി ഇവിടെ ജീവനക്കാരനാണ് ഡ്രൈവറായ യുവാവ്. തനിക്ക് കിട്ടിയ സമ്മാനങ്ങൾ ഏറെ ആവേശത്തോടെ തുറന്നുനോക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം.സുരേഷ് മൗര്യ എന്ന ഡ്രൈവറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പുതിയൊരു ഷർട്ട്, പാന്റ്, മിൽട്ടൺ ടിഫിൻ ബോക്സ് സെറ്റ്, മിൽട്ടൺ തെർമോ ഫ്ലാസ്ക്, ഒരു കിലോ കാജു കട്ലി, 1000 രൂപ എന്നിവയടങ്ങുന്നതാണ് ഈ സമ്മാനപ്പൊതി. ഈ സമ്മാനപ്പൊതി യുവാവിനെ എത്രമാത്രം സന്തോഷിപ്പിച്ചു എന്നറിയാൻ ഈ വീഡിയോ കണ്ടാൽ മാത്രം മതി. ആവർത്തിച്ചാവർത്തിച്ച് യുവാവ് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം. തന്റെ ജോലിക്കുള്ള അംഗീകാരമായി ഇങ്ങനെ ഒരു സമ്മാനം തനിക്ക് കിട്ടുന്നത് ആദ്യമായിട്ടാണ് എന്നും യുവാവ് പറയുന്നുണ്ട്.View this post on InstagramA post shared by Suresh Maurya Suresh (@suresh_mauryaup61)രണ്ട് മില്ല്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും. സുരേഷിന്റെ ആത്മാർത്ഥത തിരിച്ചറിയുകയും സമ്മാനം നൽകുകയും ചെയ്ത തൊഴിലുടമയെ പലരും അഭിനന്ദിച്ചു. 'ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമ്മാനം കിട്ടുന്നത് എന്ന് യുവാവ് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ആ ലഞ്ച് ബോക്സ് എപ്പോഴും ഭക്ഷണത്താൽ നിറഞ്ഞിരിക്കട്ടെ' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. ഒരു സമ്മാനം എത്ര വലിയ സന്തോഷമാണ് ഒരാളിൽ ഉണ്ടാക്കുന്നത് എന്നതിന്റെ തെളിവാണ് ഈ മനോഹരമായ വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല.
