എൽപിഎസ്ടി വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി; വിദ്യാർത്ഥി- അധ്യാപക അനുപാതം ഇപ്പോൾ കുറക്കാൻ കഴിയില്ല
തിരുവനന്തപുരം: എൽ പി എസ് ടി വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ. വിദ്യാർത്ഥി അധ്യാപക അനുപാതം ഇപ്പോൾ കുറക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. എൽ പി എസ്ടിയിൽ കൂടിയാൽ എല്ലായിടത്തും കൂട്ടേണ്ടി വരുമെന്നും മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപര

തിരുവനന്തപുരം: എൽ പി എസ് ടി വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ. വിദ്യാർത്ഥി അധ്യാപക അനുപാതം ഇപ്പോൾ കുറക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. എൽ പി എസ്ടിയിൽ കൂടിയാൽ എല്ലായിടത്തും കൂട്ടേണ്ടി വരുമെന്നും മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ച വേളയിലാണ് മന്ത്രിയുടെ പ്രതികരണം.ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെ എൽപി എസ്ടി സമര വേദിയിൽ ഉണ്ടായത് നാടകീയ നീക്കങ്ങളാണ്. പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹരം തുടരുകയാണ്. എസ്എഫ്ഐയും എഐവൈഎഫും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇന്നലെ തനിക്ക് ഒരു അസുഖവുമില്ലാതിരുന്നിട്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സമരത്തിൽ സംസാരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു ലക്ഷ്യമെന്നും വളർമതി പ്രതികരിച്ചു. വീണ്ടും സമരം സമരപ്പന്തലിൽ തുടരും. സമരം അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. ആരോഗ്യനില മോശമായ ഒരാളെയാണോ പൊലീസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോയതെന്നും വളർമതിയുടെ പ്രതികരണം. തൻ്റെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കേണ്ടത് സർക്കാരാണെന്നും വളർമതി പറഞ്ഞു.എൽപി എസ്ടി സമര വേദി സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി നേതാവ് വി മുരളീധരനും കെ സുരേന്ദ്രനും. വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വരെ ഞങ്ങൾ കൂടെ ഉണ്ടാകും. സമരപ്പന്തൽ പൊളിക്കുന്നതാണോ പുതുയുഗ സർക്കാരിന്റെ നിലപാടെന്നും ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖ‍‍‌ർ പ്രതികരിച്ചു.
