നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം, സർജനെതിരെ കേസ്
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ജില്ലാ ആശുപത്രിയിലെ സർജനായ ഡോ വിനുവിനെതിരെ കേസെടുത്ത് പൊലീസ്. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമമുണ്ടായത്. ആശുപത്രിയിൽ വച്ചായിരുന്നു പീഡന ശ്രമം. ഇന്നലെ രാവിലെയാണ് സംഭവം. പീഡന ശ്രമത്തിനിടെ ഡോക്ട

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ജില്ലാ ആശുപത്രിയിലെ സർജനായ ഡോ വിനുവിനെതിരെ കേസെടുത്ത് പൊലീസ്. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമമുണ്ടായത്. ആശുപത്രിയിൽ വച്ചായിരുന്നു പീഡന ശ്രമം. ഇന്നലെ രാവിലെയാണ് സംഭവം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോ വിനുവിനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംഭവത്തിന് പിന്നാലെ യുവ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
Read the complete story at Asianet News Malayalam