മുഖ്യമന്ത്രിയുടെ അറിയിപ്പ്, ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് 60 ലക്ഷം രൂപ പ്രത്യേക ധനസഹായം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവര്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള് എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിദൂരതയും ജീവനക്കാര് നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സഹായം അനുവദിച്ചത്.
പഞ്ചായത്തിന്റെ പ്രവര്ത്തനം സുഗമമായി മുന്നോട്ടുകൊണ്ടു പോകാനും അവശ്യസേവനങ്ങള് മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ സഹായം ഉപകരിക്കും. വിദൂര ഗോത്രമേഖലകള് നേരിടുന്ന പ്രതിസന്ധികള് പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സര്ക്കാര് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
