ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു
ഗാന്ധിനഗർ: സ്കൂൾ വളപ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പതിനഞ്ചുകാരൻ മരിച്ചു . ഗുജറാത്തിലെ മഹിസാഗർ ജില്ലയിലുള്ള ബാലസിനോർ ജവഹർ നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഉത്സവ് മെഹ്റയാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. സഹപാഠികൾക്കൊപ്പം സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഉത്സവിന്

ഗാന്ധിനഗർ: സ്കൂൾ വളപ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പതിനഞ്ചുകാരൻ മരിച്ചു . ഗുജറാത്തിലെ മഹിസാഗർ ജില്ലയിലുള്ള ബാലസിനോർ ജവഹർ നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഉത്സവ് മെഹ്റയാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. സഹപാഠികൾക്കൊപ്പം സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഉത്സവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഗ്രൗണ്ടിലേക്ക് കുഴഞ്ഞുവീഴുകയുമായിരുന്നു. അധ്യാപകരും സഹപാഠികളും ചേർന്ന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് ('സൈലന്റ് ഹാർട്ട് അറ്റാക്ക്') മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ, മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബാലസിനോർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ലബോറട്ടറി പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ മരണകാരണത്തിൽ കൃത്യമായ വ്യക്തത വരൂ. പഠനത്തിലും കായികരംഗത്തും ഒരുപോലെ മികവ് പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു ഉത്സവ് എന്ന് അധ്യാപകരും സുഹൃത്തുക്കളും അനുസ്മരിച്ചു. സംസ്ഥാനതല കബഡി ടൂർണമെന്റിൽ പങ്കെടുത്തിട്ടുള്ള ഉത്സവ്, ദേശീയതല മത്സരത്തിനുള്ള തീവ്രപരിശീലനത്തിലായിരുന്നു. A ninth-grade student died after collapsing on the field while playing football. Medical aid was provided, but the student could not be saved.
