2000 കോടി കൂടി കടമെടുക്കാന്‍ അദാനി
ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 2,000 കോടി കൂടി കടമെടുക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനി. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ എന്നിവക്ക് വേണ്ടിയാണ് പണം സ്വരൂപിക്കുന്നത്. ഇക്കണോമിക് ടൈംസാണ് അദാനിയുടെ കടമെടുപ്പിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ ആവസാനത്തോട്

ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 2,000 കോടി കൂടി കടമെടുക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനി. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ എന്നിവക്ക് വേണ്ടിയാണ് പണം സ്വരൂപിക്കുന്നത്. ഇക്കണോമിക് ടൈംസാണ് അദാനിയുടെ കടമെടുപ്പിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ ആവസാനത്തോട് കൂടി ആദ്യത്തെ കടമെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാര്‍ച്ച് അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കും. രണ്ട് കമ്പനികളും 10 ബില്യണ്‍ രൂപ കടമെടുക്കാനാണ് നീക്കം. എന്നാല്‍, ബോണ്ട് വില്പനയുടെ നിബന്ധനകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. സെബിയുടെ കണക്ക് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് 48.7 ബില്യണ്‍ ഡോളര്‍ കടമെടുത്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 113.4 ബില്യണ്‍ ഡോളറാണ് കമ്പനി കടമെടുത്തത്. 2024ന് ശേഷം അദാനി നടത്തുന്ന നാലാമത്തെ ബോണ്ട് വില്പനയാണ് അദാനിയുടേത്. അദാനി പവറിന് എസ്&പി ഗ്ലോബല്‍, ക്രിസല്‍ റേറ്റിങ് തുടങ്ങിയ സ്ഥാപനങ്ങള്‍ എഎ+ റേറ്റിങ് നല്‍കിയിട്ടുണ്ട്. അദാനി എന്റര്‍പ്രൈസിന്റെ റേറ്റിങ് മുഡീസ് ഉയര്‍ത്തിയിട്ടുണ്ട്.
