IRCTC അഴിമതിയില്‍ ലാലു കുടുംബത്തിന് തിരിച്ചടി; ഡല്‍ഹി കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) അഴിമതിക്കേസില്‍ തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള ഡല്‍ഹി കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ലാലു കുടുംബത്തിന് തിരിച്ചടി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന് തേജസ്വി യാദവ് എന്നിവര്‍

ന്യൂഡല്‍ഹി: റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) അഴിമതിക്കേസില്‍ തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള ഡല്‍ഹി കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ലാലു കുടുംബത്തിന് തിരിച്ചടി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന് തേജസ്വി യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. ഐആര്‍സിടിസി രണ്ട് ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് മൂവര്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹിയിലെ വിചാരണ കോടതി ഉത്തരവിട്ടത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. ഹോട്ടല്‍ ടെന്‍ഡറുകളില്‍ കൃത്രിമം കാണിച്ചെന്നും തുടര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് വിലപ്പെട്ട ഭൂമി കൈമാറിയെന്നതും ഉള്‍പ്പെടെ ക്രിമിനല്‍ ഗൂഢാലോചനയുടെ ഗുരുതരമായ സംശയം സിബിഐ ശേഖരിച്ച തെളിവുകളിലുണ്ടെന്ന് ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി സ്വര്‍ണകാന്ത ശര്‍മ പറഞ്ഞു. റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ പാട്ടക്കരാറുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ നടപടികളില്‍ തിരിമറി നടത്തിയതായി പ്രാഥമികമായി തെളിഞ്ഞിട്ടുണ്ടെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹോട്ടലുകളുടെ ഡയറക്ടര്‍മാര്‍ ബിഹാറിലെ പാട്നയിലുള്ള വിലയേറിയ ഭൂമി ലാലുവിന്റെ അടുത്ത അനുയായിയായ സര്‍ള ഗുപ്തയ്ക്ക് കൈമാറുകയും, തുടര്‍ന്ന് അവര്‍ ആ ഓഹരികള്‍ തുച്ഛമായ തുകയ്ക്ക് റാബ്റി ദേവിക്ക് കൈമാറിയെന്നുമാണ് ആരോപണം. പൊതു കരാറുകള്‍ നല്‍കിയതിന് പകരം സ്വകാര്യ സ്വത്തുക്കളും ഭൂമിയും കമ്പനി ഓഹരികളും യാദവ് കുടുംബത്തിന് നിസ്സാര വിലയ്ക്ക് കൈമാറിയ ഒരു പരസ്പര സഹായ ക്രമീകരണമായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. 2018ലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
