പരുതൂര് സ്കൂള് വെടിവെപ്പ്: സഹപാഠിയെ കൊല്ലുകയായിരുന്നു കുട്ടിയുടെ ലക്ഷ്യം; വിവാദപരാമര്ശവുമായി ടി.എം. ശശി എം.എല്.എ
പാലക്കാട്: പരുതൂര്‍ സ്‌കൂളിലെ വെടിവെപ്പ് സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ടി.എം. ശശി എം.എല്‍.എ. തോക്കുമായി സ്‌കൂളിലെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ലക്ഷ്യം സഹപാഠിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എം.എല്‍.എ ആരോപിച്ചു. ക്ലാസ് മുറിയിലുണ്ടായ ചെറിയ തര്‍ക്കത

പാലക്കാട്: പരുതൂര്‍ സ്‌കൂളിലെ വെടിവെപ്പ് സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ടി.എം. ശശി എം.എല്‍.എ. തോക്കുമായി സ്‌കൂളിലെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ലക്ഷ്യം സഹപാഠിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എം.എല്‍.എ ആരോപിച്ചു. ക്ലാസ് മുറിയിലുണ്ടായ ചെറിയ തര്‍ക്കത്തിന്റെ പേരില്‍ നേരത്തെയും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് വെടിവെപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ സബ്ജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. അതേസമയം, സംഭവത്തെക്കുറിച്ച് പൊലിസും സ്‌കൂള്‍ അധികൃതരും നല്‍കുന്ന വിശദീകരണം എം.എല്‍.എയുടെ ആരോപണത്തിന് വിരുദ്ധമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ക്ലാസ് മുറിയില്‍വെച്ചാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ കൈവശമുണ്ടായിരുന്ന തോക്കില്‍നിന്ന് വെടിയേറ്റത്. അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ALSO READ: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ 36 തസ്തികകളില്‍ ഇനി പി.എസ്.സി വഴി നിയമനം ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുഹൃത്തുക്കളാണെന്നുമാണ് സ്‌കൂള്‍ അധികൃതരും പൊലിസും വ്യക്തമാക്കിയത്. തോക്ക് വല്യുപ്പയുടേതാണെന്നും അബദ്ധത്തില്‍ തന്റെ കൈവശം എത്തിയതാണെന്നും വെടിയുതിര്‍ത്ത വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്. കൗതുകത്തിന്റെ പുറത്ത് തോക്ക് പരിശോധിക്കുന്നതിനിടെ അറിയാതെ വെടിപൊട്ടുകയായിരുന്നുവെന്നാണ് പരുക്കേറ്റ വിദ്യാര്‍ഥിയും പൊലിസിനോട് പറഞ്ഞത്. MLA T.M. Sasi sparked controversy with his remarks on the Paruthur school shooting, alleging that the Class 9 student who brought a gun to school intended to murder a classmate. Speaking at the closing ceremony of the Alathur sub-district youth festival, the MLA claimed the shooting was pre-planned and followed multiple previous death threats stemming from a minor classroom dispute.
