ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസം; ഉടൻ മയക്കുവെടി വെച്ചേക്കും, ആനയെ ഇടിക്കുഴി ഭാഗത്ത് കണ്ടെത്തി, ഡാർട്ടിംഗ് ടീം അടുത്തെത്തി
ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ആനയെ ഇടിക്കുഴി ഭാഗത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉടൻ മയക്കുവെടി വെച്ചേക്കുമെന്നാണ് വിവരം. ഡാർട്ടിംഗ് ടീം ആനയുടെ അടുത്തെത്തി.

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസവും തുടരുന്നു. മൂന്നാം ദിവസവും പ്രതിസന്ധിയിലെന്ന വിവരമാണ് പുറത്തുവരുന്നത്. ആന ജലാശയത്തിന് അടുത്തേക്ക് നീങ്ങി. ഇപ്പോഴുള്ളത് നടുത്തുരുത്തി ഭാഗത്താണ്. ജലാശയത്തിന് കൂടുതൽ അടുത്തേക്ക് ആന പോകാതിരിക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു. ആന ഇപ്പോഴുള്ള സ്ഥലം അനുയോജ്യമല്ലെന്ന് സിസിഎഫ് വിനോദ് കുമാര് വ്യക്തമാക്കി. നടുത്തുരുത്തി ജലാശയത്തിന് സമീപത്തുള്ള സ്ഥലമാണ്. ആന ഇപ്പോൾ നീങ്ങുന്നില്ല. നടുത്തുരുത്തി ഭാഗത്ത് നിൽക്കുന്നു. പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന പോയാൽ മയക്കുവെടി വയ്ക്കൽ പ്രായോഗികല്ലെന്ന് സിസിഎഫ് വിശദമാക്കി. ആന അങ്ങോട്ടേക്ക് പോകാതിരിക്കാൻ ശ്രമം തുടരുന്നു. നടുത്തുരുത്തിയിൽ നിന്ന് 301 കോളനിയിലേക്ക് ആന എത്തിയെങ്കിലേ ദൗത്യം നടക്കൂ, ആനയെ പടക്കംപൊട്ടിച്ച് നീക്കില്ലെന്നും സ്വമേധയാ ആന നീങ്ങുന്നതിനായി കാത്തിരിക്കുന്നുവെന്നും സിസിഎഫ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
