സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വിവിധ പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കനത്ത മൂടൽമഞ്ഞിനും സാധ്യത
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ കനത്ത മൂടൽമഞ്ഞിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യ, ജിസാൻ, അസീർ എന്നീ മേഖലകളിൽ രാത്രികാലങ്ങളിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സ

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ കനത്ത മൂടൽമഞ്ഞിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യ, ജിസാൻ, അസീർ എന്നീ മേഖലകളിൽ രാത്രികാലങ്ങളിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകുന്നതിനാൽ ദൂരക്കാഴ്ച ഏറെക്കുറെ പൂർണ്ണമായും തടസ്സപ്പെടാൻ ഇടയുണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.അതേസമയം, ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഒപ്പം ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ, മദീന, ഹായിൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ ഉപരിതല കാറ്റ് ശക്തമാകാനും പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
