പ്രതിരോധ സഹകരണം: കൈകോർത്ത് സൗദിയും തുർക്കിയും
റിയാദ്/അങ്കാറ: പ്രതിരോധ സഹകരണത്തിനായി കൈകോർത്ത് സൗദി-തുർക്കി സ്ഥാപനങ്ങൾ. സൗദിയിലെ ജനറൽ അതോറിറ്റി ഫോർ ഡിഫൻസ് ഡെവലപ്മെന്റ് (GADD) ഇത് സംബന്ധിച്ചു രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ വെച്ചായിരുന്നു നടപടി. തുർക്കിയിലെ സെക്രട്ടേറിയറ്റ് ഓഫ് ഡിഫൻസ് ഇൻഡസ്ട്രീസ് (SSB), സയന്റിഫി

റിയാദ്/അങ്കാറ: പ്രതിരോധ സഹകരണത്തിനായി കൈകോർത്ത് സൗദി-തുർക്കി സ്ഥാപനങ്ങൾ. സൗദിയിലെ ജനറൽ അതോറിറ്റി ഫോർ ഡിഫൻസ് ഡെവലപ്മെന്റ് (GADD) ഇത് സംബന്ധിച്ചു രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ വെച്ചായിരുന്നു നടപടി. തുർക്കിയിലെ സെക്രട്ടേറിയറ്റ് ഓഫ് ഡിഫൻസ് ഇൻഡസ്ട്രീസ് (SSB), സയന്റിഫിക് ആൻഡ് ടെക്നോളജിക്കൽ റിസർച്ച് കൗൺസിൽ ഓഫ് തുർക്കി (TÜBITAK) എന്നിവയുമായാണ് കരാറുകൾ ഒപ്പുവച്ചത്. പ്രതിരോധ, സൈനിക സാങ്കേതികവിദ്യകളിലും സംവിധാനങ്ങളിലും സഹകരിക്കുകയാണ് ലക്ഷ്യം. ഗവേഷണം, വികസനം, നവീകരണം എന്നീ രംഗങ്ങളിൽ സഹകരണം ശക്തിപ്പെടുത്തും. General Authority for Defense Development Signs Two MoUs with Turkish Institutions. https://t.co/VCItWKD4v8 #SPAGOV https://t.co/JBjIBe8l0T— SPAENG (@Spa_Eng) November 27, 2026
Read the complete story at Media One