കണ്ണൂരിൽ ഓപ്പറേഷൻ സൗന്ദര്യ; ലിപ്സ്റ്റിക്, ലിപ്ബാം ശേഖരം പിടികൂടി, വ്യാജമായി നിർമിച്ചവയെന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ്
കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവ എന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പന്നങ്ങൾക്കുമേൽ നിർമ്മാതാക്കളുടെ പേരുകളില്ല. അതുപോലെ തന്നെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബൽ ചെയ്തിട്ടില്ല. 65,000 രൂപ വില

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവ എന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പന്നങ്ങൾക്കുമേൽ നിർമ്മാതാക്കളുടെ പേരുകളില്ല. അതുപോലെ തന്നെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബൽ ചെയ്തിട്ടില്ല. 65,000 രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുട്ടികളെ ആകർഷിക്കും വിധം മനോഹരമായി പാക്ക് ചെയ്തവയാണ് പിടിച്ചെടുത്തവ. സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Read the complete story at Asianet News Malayalam