ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയുടെ കൊലപാതകം: തന്നെ ഒഴിവാക്കുകയാണെന്ന സംശയമാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് പ്രതി
പന്തളം: ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നിൽ ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലിസ്. പന്തളം കുരമ്പാല ആതിരമല ശിവഗംഗയിൽ ഗംഗ അനിൽ (21) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയുടെ (23) കുറ്റസമ്മത മൊഴി പുറത്തുവന്നു. ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന സംശ

പന്തളം: ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നിൽ ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലിസ്. പന്തളം കുരമ്പാല ആതിരമല ശിവഗംഗയിൽ ഗംഗ അനിൽ (21) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയുടെ (23) കുറ്റസമ്മത മൊഴി പുറത്തുവന്നു. ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ ബംഗളൂരു കോട്ടൺപേട്ട് ഒ.ടി.സി റോഡിലെ റീജൻസി ഇൻ ലോഡ്ജിലായിരുന്നു സംഭവം. ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും 'ബിസി'യാകുന്നത് ഗോകുലിന്റെ സംശയം വർധിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്തും ഗംഗയ്ക്ക് ഫോൺ കോൾ വന്നതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് വ്യാഴാഴ്ച രാത്രി കോട്ടൺപേട്ട് പൊലിസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ ഇരുവരും മുറിയെടുത്തു. വെള്ളിയാഴ്ച രാവിലെ മുറിയിൽ വെച്ച് വീണ്ടും വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ ഗോകുൽ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ഗംഗയുടെ അടിവയറ്റിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്ന ഗംഗയെ ഉടൻ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം കത്തിയുമായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച ഗോകുലിനെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ തടഞ്ഞുവെച്ച് പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് വെള്ളിയാഴ്ച തന്നെ ബംഗളൂരുവിലെത്തിയ ബന്ധുക്കൾ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങി. ശനിയാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. The accused in the Bengaluru nursing student murder case confessed to police that he committed the brutal crime out of suspicion that the victim was avoiding him.
