ക്രൈസ്റ്റ്ചര്ച്ച് ടെസ്റ്റിലെ തകര്ച്ചയ്ക്ക് പിന്നാലെ റിഷഭ് പന്തിന്റെ അതിസാഹസിക ബാറ്റിംഗിനെ ചോദ്യം ചെയ്ത് അശ്വിന്
ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിനോടുള്ള റിഷഭ് പന്തിന്റെ സമീപനം ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പന്ത് പുറത്തായതോടെയാണ് പന്തിനെ കുറിച്ച് അശ്വിന്‍ സംസാരിച്ചത്. ആദ്യ ഇന്നിംഗ്

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിനോടുള്ള റിഷഭ് പന്തിന്റെ സമീപനം ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പന്ത് പുറത്തായതോടെയാണ് പന്തിനെ കുറിച്ച് അശ്വിന്‍ സംസാരിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 356 റണ്‍സ് വഴങ്ങിയ ശേഷം ഇന്ത്യ കരകയറാന്‍ ശ്രമിക്കുന്നതിനിടെ, ജേക്കബ് ഡഫിക്കെതിരെ ക്രീസ് വിട്ടിറങ്ങി ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച പന്തിന്റെ ഷോട്ട് മിഡ്വിക്കറ്റിലേക്ക് ഉയര്‍ന്നു. കൈല്‍ ജാമിസണ്‍ ക്യാച്ച് പൂര്‍ത്തിയാക്കിയതോടെ നിര്‍ണായക ഘട്ടത്തില്‍ പന്ത് 23 റണ്‍സിന് മടങ്ങി.തലമുറയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാകാനുള്ള കഴിവ് പന്തിനുണ്ടെങ്കിലും, തീരുമാനങ്ങളിലെ പിഴവുകള്‍ കാരണം പൂര്‍ണശേഷി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അശ്വിന്‍ വിശ്വസിക്കുന്നത്. ''തലമുറകള്‍ക്കതീതമായി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാകാന്‍ പന്തിന് കഴിവുണ്ട്. എന്നാല്‍ കളി കൂടുതല്‍ മിനുക്കിയെടുക്കുകയും മികച്ച തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നെങ്കില്‍, ഇന്ത്യയുടെ നാലാം നമ്പറിലെ സ്ഥിരം താരമായി അദ്ദേഹത്തിന് മാറാന്‍ കഴിയുമായിരുന്നു. രാജ്യത്തെ നയിക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുമായിരുന്നു.'' അശ്വിന്‍ പറഞ്ഞു.അശ്വിന്‍ തുടര്‍ന്നു... ''ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രതിഭാധനനായ ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് റിഷഭ് പന്ത് എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. മിക്കപ്പോഴും അതിസാഹസിക ഷോട്ടുകള്‍ കളിച്ചാണ് അദ്ദേഹം പുറത്താകുന്നത്. ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹം പുറത്താവുന്നു.'' അശ്വിന്‍ പറഞ്ഞു. അസാമാന്യമായ നിരവധി ഇന്നിംഗ്സുകള്‍ പന്ത് കളിച്ചിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സമ്മതിച്ചെങ്കിലും, ആക്രമണോത്സുക ശൈലി ആവശ്യത്തിന് വിജയങ്ങളിലേക്ക് വഴിതെളിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇംഗ്ലണ്ടിനെതിരെ പന്ത് സമാനമായ ഷോട്ടുകള്‍ കളിച്ച് എത്രത്തോളം തവണ പുറത്തായിട്ടുണ്ടെന്നും അശ്വിന്‍ ഓര്‍മ്മിപ്പിച്ചു. ആക്രമിച്ചു കളിച്ച് പുറത്താകുന്നത് നിസ്വാര്‍ത്ഥമായ ക്രിക്കറ്റായി കണക്കാക്കണമെന്ന വാദത്തെ അശ്വിന്‍ തള്ളി.
