'പ്രവർത്തനം നിലച്ച അട്ടപ്പാടി ട്രൈബൽ അപ്പാരൽ പാർക്ക് പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കും'; വി.കെ ശ്രീകണ്ഠൻ എംപി
പാലക്കാട്: മൂന്നു വർഷമായി പ്രവർത്തനം നിലച്ച അട്ടപ്പാടി ട്രൈബൽ അപ്പാരൽ പാർക്ക് പുനരുജ്ജീവിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി. വകുപ്പു തല പരിശോധന നടത്തി വീണ്ടും പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംപി പറഞ്ഞു. വനിതകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനായി എട്ടു കോടി ര

പാലക്കാട്: മൂന്നു വർഷമായി പ്രവർത്തനം നിലച്ച അട്ടപ്പാടി ട്രൈബൽ അപ്പാരൽ പാർക്ക് പുനരുജ്ജീവിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി. വകുപ്പു തല പരിശോധന നടത്തി വീണ്ടും പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംപി പറഞ്ഞു. വനിതകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനായി എട്ടു കോടി രൂപ ചെലവിലാണ് അപ്പാരൽ പാർക്ക് സ്ഥാപിച്ചത്. മൂന്നു വർഷമായി അടഞ്ഞു കിടക്കുന്നതിനാൽ അപ്പാരൽ പാർക്കിലെ യന്ത്രങ്ങൾ നശിച്ചു പോകുന്നുവെന്ന വാർത്ത മീഡിയവൺ ആണ് പുറത്തു കൊണ്ടുവന്നത്. അട്ടപ്പാടിയിലെ ശിശു മരണം തടയുന്നതിനാണ് എട്ടു കോടി രൂപ ചെലവിട്ട് അപ്പാരൽ പാർക്ക് സ്ഥാപിച്ചത്. 80ലധികം തയ്യൽ മെഷീനുകളും അനുബന്ധ യന്ത്രങ്ങളുമാണ് ഇവിടെയുള്ളത്. എസ് ടി വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് പരിശീലനം നൽകി അവരെ സ്വയം പര്യാപ്തരാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ മൂന്നു വർഷം മുൻപ് അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചു പോകുകയായിരുന്നു. ഇതോടെ കോടികൾ ചെലവിട്ട് സജ്ജീകരിച്ച യന്ത്രങ്ങളും നശിച്ചു തുടങ്ങി. ഈ വിവരം മീഡിയവൺ പുറത്തു കൊണ്ടു വന്നിരുന്നു. ഇതിലാണ് എംപിയുടെ ഇടപെടൽ. പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അഴിമതി ഉണ്ടായെന്നും ആക്ഷേപമുണ്ട്. ഇതിൽ അന്വേഷണം വേണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.
