കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. ഇന്നലെ കൂടിയ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ക്യാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും യോഗം നടത്തുന്നതിനോ സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വേണം. നിയമം ലംഘി

തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. ഇന്നലെ കൂടിയ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ക്യാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും യോഗം നടത്തുന്നതിനോ സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വേണം. നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും സ്ഥാപന മേധാവിക്ക് അധികാരം നൽകി. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കാനും സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വേണം. സ്ഥാനമൊഴിയുന്ന വൈസ് ചാൻസിലർ ഡോ മോഹനൻ കുന്നുമ്മലിന്റെ അവസാന തീരുമാനങ്ങളിൽ ഒന്നാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
