യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ വൈകും; ഈ ദിവസം ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 2027 ജനുവരി ഏഴിന് വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ(ജനുവരി 07)എറണാകുളം ജങ്ഷൻ- ഗുരുവായൂർ പാസഞ്ചർ(56314)ഗുരുവായൂർ-

തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 2027 ജനുവരി ഏഴിന് വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ(ജനുവരി 07)എറണാകുളം ജങ്ഷൻ- ഗുരുവായൂർ പാസഞ്ചർ(56314)ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ(56315)തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ(56316)ഗുരുവായൂർ-എറണാകുളം ജങ്ഷൻ പാസഞ്ചർ(56317)എറണാകുളം ജങ്ഷൻ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്(16305)ഭാഗികമായി റദ്ദാക്കിയത്ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്(16127) ജനുവരി ആറിന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. അന്നേദിവസം ട്രെയിൻ എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.വൈകിയോടുന്ന ട്രെയിനുകൾ(ജനുവരി 07)കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ്(16326) 70 മിനിറ്റ് വൈകുംഎറണാകുളം ജങ്ഷൻ-ടാറ്റാനഗർ എക്സ്പ്രസ്(18190) 60 മിനിറ്റ് വൈകുംആലപ്പുഴ-ധൻബാദ് എക്സ്പ്രസ്(13352) 60 മിനിറ്റ് വൈകുംതിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്(16238) 60 മിനിറ്റ് വൈകുംതിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് എക്സ്പ്രസ്(11074) രണ്ടുമണിക്കൂർ വൈകി പുലർച്ചെ 02.55ന് പുറപ്പെടും.Full and Partial Cancellation of Trains!#IndianRailways #SouthernRailway #TVCSR #Train #Railways https://t.co/yDuE8vrT5K— DRM Thiruvananthapuram (@drm_tvc) November 28, 2026
