'സിഎജിയോട് മറുപടിയേണ്ടി വരും'; ജിഎൻഎ ഇടപാടിൽ കെഎസ്ഇബി ഉയര്ത്തിയത് അതിശക്തമായ എതിര്പ്പ്; എം ജി രാജമാണിക്യം നൽകിയ കത്ത് പുറത്ത്
തിരുവനന്തപുരം: വൈദ്യുതി ഇടപാട് തര്‍ക്കത്തിൽ സ്വകാര്യ കമ്പനിയായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ കെഎസ്ഇബി ഉയര്‍ത്തിയത് അതിശക്തമായ എതിര്‍പ്പ്. വൈദ്യുതി വിൽക്കുന്നത് ആരെന്ന അറിയാത്ത ഇടപാട് സുതാര്യതയില്ലാത്തതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: വൈദ്യുതി ഇടപാട് തര്‍ക്കത്തിൽ സ്വകാര്യ കമ്പനിയായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ കെഎസ്ഇബി ഉയര്‍ത്തിയത് അതിശക്തമായ എതിര്‍പ്പ്. വൈദ്യുതി വിൽക്കുന്നത് ആരെന്ന അറിയാത്ത ഇടപാട് സുതാര്യതയില്ലാത്തതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ചെയര്‍മാൻ എം ജി രാജമാണിക്യം എതിര്‍ത്തത്. ജിഎൻഎയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിൽ ആര്‍ക്കും കമ്മീഷനോ പ്രതിഫലമോ നൽകിയിട്ടില്ലെന്നത് ഉള്‍പ്പെടെ വൈദ്യുതി വിൽക്കുന്നവര്‍ സത്യവാങ്മൂലം നൽകണമെന്നും ഒക്ടോബര്‍ 31ന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.വൈദ്യുതി മന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടെ തള്ളി വിലക്കുറവെന്ന കാരണം പറഞ്ഞായിരുന്നു ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്ത വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. സര്‍ക്കാര്‍ വഴി വന്ന ജിഎൻഎയെ തുടക്കം മുതൽ കെഎസ്ഇബി ശക്തമായി എതിര്‍ത്തുവെന്നാണ് വിവരാവകാശ നിയമപ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നത്. ചെയര്‍മാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എം ജി രാജമാണിക്യം എഴുതിയ കത്താണിത്. വൈദ്യുതി ഇടപാട് തര്‍ക്കത്തിനിടെ ഈ മാസം രണ്ടിനാണ് രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്തിനെ ചെയര്‍മാനാക്കിയത്.കത്തിൽ പറയുന്നത്ഫയൽ പല തവണ കറങ്ങിയിട്ടും ജിഎൻഎയിൽ വൈദ്യുതി വിൽക്കുന്നതാരെന്നോ ഉറവിടം എവിടെ നിന്നെന്നോ വ്യക്തമായില്ല. യൂണിറ്റിന് 8.63 എന്ന വിലയ്ക്ക് കമ്മീഷൻ അനുമതിയില്ല. 1566 കോടിയെന്ന വലിയ ബാധ്യതയുണ്ടാക്കുന്ന ഇടപാട്. ആദ്യം പറഞ്ഞത് യൂണിറ്റിന് 8.48 പൈസ. കേവലം ആറു ദിവസം കഴിഞ്ഞപ്പോള്‍ 8.63 ആയി. ഒറ്റയടിക്ക് ഒരു നീതികരണവുമില്ലാതെ 1812 ദശലക്ഷം യൂണിറ്റിന് 27.18 കോടിയുടെ വര്‍ധന. ഇത് എങ്ങന കൂടിയെന്ന വിശദീകരണവുമില്ല. ഇടപാടിന് തീരുമാനിച്ചാൽ സിഎജിയോട് ഉള്‍പ്പെടെ ബോര്‍ഡ് ഡയറക്ടര്‍മാര്‍ മറുപടി പറയേണ്ടി വരും. ഇതൊന്നും പരിഗണിക്കാതെ ഇടപാട് അനിവാര്യമെന്നാണെങ്കിൽ രേഖാമൂലം സര്‍ക്കാര്‍ ഉത്തരവിറക്കണം.നയപരമായ നിര്‍ദേശം റഗുലറ്ററി കമ്മീഷന് നൽകണം. വിൽക്കുന്നവര്‍ സത്യവാങ് മൂലം നൽകണം. ഉടമസ്ഥതയും വൈദ്യുതി ഉറവിടവും അറിയിക്കണം. ആര്‍ക്കും കമ്മീഷനോ പ്രതിഫലമോ നൽകുന്നില്ലെന്ന് പറയണം. പ്ലാറ്റ് ഫോമുമായി ബന്ധമില്ലെന്ന് പറയണം. കമ്മീഷൻ ഉത്തരവ് വരും വരെ ഒരു ബാധ്യതയും ഏറ്റെടുക്കരുത്. തീരുമാനം എടുക്കും മുമ്പ് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പ് വെക്കണമെന്നാവശ്യപ്പെട്ടാണ് മുൻ കെഎസ്ഇബി ചെയര്‍മാൻ എം ജി രാജമാണിക്യം സര്‍ക്കാരിന് കത്ത് നൽകിയത്.വൈദ്യുതി പ്രതിസന്ധിയില്ലെന്ന വിലയിരുത്തലാണോ കെഎസ്ബിയുടെ ശക്തമായ എതിര്‍പ്പ് നിലനിൽക്കെ ഇടപാടുമായി പോയാൽ അപകടമാകുമെന്ന് തിരിച്ചറിഞ്ഞാണോ ജിഎൻഎയിൽ നിന്നുള്ള പിന്മാറ്റമെന്നാണ് ഇനി അറിയേണ്ടത്.
